പ്രധാനമന്ത്രിയുടെ ഓഫീസ്
ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളിലെ കനത്ത മഴയെ കുറിച്ച് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിയോട് സംസാരിച്ചു
പോസ്റ്റഡ് ഓണ്‍:
19 NOV 2021 6:38PM by PIB Thiruvananthpuram
ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രി ശ്രീ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുമായി സംസാരിച്ചു. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ശ്രീ മോദി ഉറപ്പുനൽകി
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സംബന്ധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ ഗാരുവിനോട് സംസാരിച്ചു. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു."
***
( റിലീസ് ഐ.ഡി: 1773314)
സന്ദര്‍ശക കൗണ്ടര്‍ : 194
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada