പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നവംബർ 19 ന് യുപി സന്ദർശിക്കുകയും 6250 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ ആരംഭിക്കുകയും ചെയ്യും


ജലക്ഷാമം പരിഹരിക്കുന്നതിനും കർഷകർക്ക് ആവശ്യമായ ആശ്വാസം നൽകുന്നതിനുമുള്ള പദ്ധതികൾ മഹോബയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


600 മെഗാവാട്ടിന്റെ അൾട്രാമെഗ സൗരോർജ്ജ പാർക്കിന്റെ തറക്കല്ലിടലും ഝാൻസിയിലെ അടൽ ഏകതാ പാർക്കിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും


പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 നവംബർ 19 ന് ഉത്തർപ്രദേശിലെ മഹോബ, ഝാൻസി ജില്ലകൾ സന്ദർശിക്കും.

प्रविष्टि तिथि: 17 NOV 2021 1:59PM by PIB Thiruvananthpuram

ഉത്തർ പ്രദേശിലെ മഹോബയിൽ ജലക്ഷാമം ലഘൂകരിക്കാനുള്ള ഒരു സുപ്രധാന സംരംഭമായി, ഒന്നിലധികം പദ്ധതികൾ   പ്രധാനമന്ത്രി 2021 നവംബർ 19 ന് ഉച്ച തിരിഞ്ഞു  2 .45 ന്    ഉദ്ഘാടനം ചെയ്യും. മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനും കർഷകർക്ക് ആവശ്യമായ ആശ്വാസം നൽകുന്നതിനും ഈ പദ്ധതികൾ സഹായിക്കും. ഈ പദ്ധതികളിൽ അർജുൻ സഹായക് പദ്ധതി, രതൗലി വീർ പദ്ധതി, ഭോനി അണക്കെട്ട് പദ്ധതി, മജ്ഗാവ്-ചില്ലി സ്പ്രിംഗ്ളർ പദ്ധതി എന്നിവ ഉൾപ്പെടുന്നു. ഈ പദ്ധതികളുടെ സഞ്ചിത ചെലവ് 3250 കോടി രൂപയാണ്കോ.  ഇവ  പ്രവർത്തനക്ഷമമാകുന്നതോടെ  മഹോബ, ഹമീർപൂർ, ബന്ദ, ലളിത്പൂർ ജില്ലകളിലെ ഏകദേശം 65000 ഹെക്ടർ സ്ഥലത്തെ ജലസേചനത്തിന് സഹായിക്കും, ഇത് മേഖലയിലെ ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനം ചെയ്യും. ഈ പദ്ധതികൾ പ്രദേശത്തിന് കുടിവെള്ളവും ലഭ്യമാക്കും.

വൈകുന്നേരം 5:15 ന്, ഝാൻസിയിലെ ഗരൗതയിൽ 600 മെഗാവാട്ടിന്റെ അൾട്രാമെഗാ സൗരോർജ്ജ പാർക്കിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. 3000 കോടിയിലധികം രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്, ഇത് വിലകുറഞ്ഞ വൈദ്യുതിയുടെയും ഗ്രിഡ് സ്ഥിരതയുടെയും ഇരട്ട ആനുകൂല്യങ്ങൾ നൽകാൻ സഹായിക്കും.

ഝാൻസിയിലെ അടൽ ഏകതാ പാർക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള ഈ പാർക്ക് 11 കോടിയിലധികം രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.  ഏകദേശം 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ഒരു ലൈബ്രറിയും ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ പ്രതിമയും ഉണ്ടായിരിക്കും. സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പിന്നണിക്കാരനായ പ്രശസ്ത ശിൽപിയായ ശ്രീറാം സുതാറാണ് പ്രതിമ നിർമ്മിച്ചത്.

****
 


(रिलीज़ आईडी: 1772552) आगंतुक पटल : 265
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada