പ്രധാനമന്ത്രിയുടെ ഓഫീസ്
ഭോപ്പാലിലെ പുനർവികസിപ്പിച്ച റാണി കമലപതി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും
ഉജ്ജയിനിനും ഇൻഡോറിനും ഇടയിൽ രണ്ട് പുതിയ മെമു ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
മധ്യപ്രദേശിൽ റെയിൽവേയുടെ ഒന്നിലധികം സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കമിടും
Posted On:
14 NOV 2021 4:07PM by PIB Thiruvananthpuram
മധ്യപ്രദേശിലെ പുനർവികസിപ്പിച്ച റാണി കംലാപതി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാന സന്ദർശന വേളയിൽ, നാളെ (2021 നവംബർ 15-ന് ) ഉച്ച തിരിഞ്ഞു 3 മണിക്ക് ഉദ്ഘാടനം ചെയ്യും.
ഗോണ്ട് രാജ്യത്തെ ധീരയും നിർഭയയുമായ രാജ്ഞി കമലാപതിയുടെ പേരിലുള്ള പുനർവികസിപ്പിച്ച റാണി കമലപതി റെയിൽവേ സ്റ്റേഷൻ മധ്യപ്രദേശിലെ ആദ്യത്തെ ലോകോത്തര റെയിൽവേ സ്റ്റേഷനാണ്. പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ പുനർവികസിപ്പിച്ച സ്റ്റേഷൻ, ആധുനിക ലോകോത്തര സൗകര്യങ്ങളുള്ള ഒരു ഹരിത കെട്ടിടമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്, അത് ദിവ്യാംഗരുടെ എളുപ്പത്തിലുള്ള ചലനവും കണക്കിലെടുക്കുന്നു. സംയോജിത മൾട്ടി മോഡൽ ഗതാഗതത്തിനുള്ള കേന്ദ്രമായും സ്റ്റേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ചടങ്ങിൽ, ഗേജ് മാറ്റം വരുത്തിയ , വൈദ്യുതീകരിച്ച , ഉജ്ജയിൻ-ഫത്തേഹാബാദ് ചന്ദ്രാവതിഗഞ്ച് ബ്രോഡ് ഗേജ് സെക്ഷൻ, ഭോപ്പാൽ-ബർഖേര സെക്ഷനിലെ മൂന്നാം ലൈൻ, ഗേജ് മാറ്റം വരുത്തിയ , വൈദ്യുതീകരിച്ച മതേല-നിമർ ഖേരി ബ്രോഡ് തുടങ്ങി മധ്യപ്രദേശിലെ റെയിൽവേയുടെ ഒന്നിലധികം സംരംഭങ്ങളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. വൈദ്യുതീകരിച്ച ഗുണ-ഗ്വാളിയോർ ബ്രോഡ് ഗേജ് വിഭാഗവും . ഉജ്ജൈൻ-ഇൻഡോർ, ഇൻഡോർ-ഉജ്ജയിൻ എന്നീ രണ്ട് പുതിയ മെമു ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
****
(Release ID: 1771658)
Visitor Counter : 207
Read this release in:
English
,
Gujarati
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada