സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
2014-15 മുതല്‍ 2020-21 വരെയുള്ള പരുത്തി സീസണില്‍ (ഒക്‌ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെ) താങ്ങുവില പ്രവര്‍ത്തനങ്ങളിലുണ്ടായ നഷ്ടത്തിന്റെ ബാദ്ധ്യതാചെലവുകള്‍ മടക്കി നല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
2014-15 മുതല്‍ 2020-21 വരെയുള്ള പരുത്തി സീസണുകള്‍ക്കായി കോട്ടണ്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് (സി.സി.ഐ)ക്ക് 17,408.85 കോടി രൂപയുടെ വില പിന്തുണയ്ക്കും മന്ത്രിസഭയുടെ അംഗീകാരം
Posted On:
10 NOV 2021 3:44PM by PIB Thiruvananthpuram
പരുത്തി സീസണ്‍ 2014-15 മുതല്‍ 2020-21 വരെ (2021 സെപ്റ്റംബര്‍ 30 വരെ) കോട്ടണ്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ)ക്കുള്ള പ്രതിബദ്ധതാ താങ്ങുവിലയ്ക്കുള്ള 17,408.85 കോടി രൂപയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. പരുത്തി കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി, 2014-15 മുതല്‍ 2020-21 വരെയുള്ള പരുത്തി വര്‍ഷങ്ങളില്‍ പരുത്തിയുടെ വില എം.എസ്.പി വിലയ്‌ക്കൊപ്പം എത്തിയതിനാല്‍ താങ്ങുവില നടപടികള്‍ ഉചിതമാണ്. ഇതിന്റെ നടത്തിപ്പ് രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പരുത്തി കര്‍ഷകരെ ഉള്‍ച്ചേര്‍ക്കുന്നത് വര്‍ദ്ധിപ്പിക്കും. താങ്ങുവില പ്രവര്‍ത്തനങ്ങള്‍ പരുത്തിയുടെ വില സ്ഥിരപ്പെടുത്തുന്നതിനും കര്‍ഷകരുടെ ദുരിതം ലഘൂകരിക്കുന്നതിനും സഹായിച്ചു.
ഏകദേശം 58 ലക്ഷം പരുത്തികര്‍ഷകരുടെയും പരുത്തി സംസ്‌ക്കരണം വില്‍പ്പനപോലെയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ള 400 മുതല്‍ 500 ലക്ഷം കര്‍ഷകരുടെയും ഉപജീവനം സുസ്ഥിരമാക്കുന്നതിന് സുപ്രധാനമായ പങ്കുവഹിക്കുന്ന പ്രധാനപ്പെട്ട നാണ്യവിളകളിലൊന്നാണ് പരുത്തി.
202-21 പരുത്തി സീസണില്‍ 133 ലക്ഷം ഹെക്ടര്‍ വിസ്തൃതിയിലെ പരുത്തിക്കൃഷിയില്‍ നിന്ന് കണക്കാക്കുന്ന 360 ലക്ഷം കെട്ടുകളുടെ ഉല്‍പ്പാദനം മൊത്തം ആഗോള പരുത്തി ഉല്‍പ്പാദനത്തിന്റെ 25% ത്തോളം വരും. കമ്മിഷന്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ കോസ്റ്റ്‌സ് ആന്റ് പ്രൈസസി(സി.എ.സി.പി)ന്റെ ശിപാര്‍ശകള്‍ അടിസ്ഥാനമാക്കി കേന്ദ്ര ഗവണ്മെന്റ് പരുത്തി വിത്തിന് (കപാസ്) എം.എസ്.പി നിശ്ചയിച്ചിരുന്നു.
പരുത്തിയുടെ വില എം.എസ്.പി നിലവാരത്തിന് താഴെ താഴുമ്പോള്‍, കര്‍ഷകരില്‍ നിന്ന് എഫ്.എ.ക്യു ഗ്രേഡ് പരുത്തി ഒരു ഗുണനിലവാരപരിധിയും നിശ്ചയിക്കാതെ കര്‍ഷകരില്‍ നിന്നും ഏറ്റെടുക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് സി.സി.ഐയെ സെന്‍ട്രല്‍ നോഡല്‍ ഏജന്‍സിയായി നിയമിച്ചിരുന്നു. പ്രതികൂല വില സാഹചര്യത്തിലും കര്‍ഷര്‍ ദുരിതവില്‍പ്പനയില്‍ നിന്നും എം.എസ്.പി പ്രവര്‍ത്തനങ്ങള്‍ പരുത്തികര്‍ഷകരെ സംരക്ഷിക്കുന്നു.
ഇന്ത്യയെ സ്വാശ്രയമാക്കുന്നതിന് സ്പിന്നിംഗ് വ്യവസായത്തിലെ അസംസ്‌കൃത വസ്തുവായ ഗുണനിലവാരമുള്ള പരുത്തിക്കായി പരുത്തി കൃഷിയില്‍ സ്ഥായിയായ താല്‍പര്യം നിലനിര്‍ത്തുന്നതിന് രാജ്യത്തെ പരുത്തികര്‍ഷകരെ പ്രചോദിപ്പിക്കുന്നതിനുള്ള ഉല്‍കൃഷ്ടമായ പ്രവര്‍ത്തനമാണ് എം.എസ്.പി പ്രവര്‍ത്തനങ്ങള്‍. 143 ജില്ലകളിലായി 474 സംഭരണ കേന്ദ്രങ്ങള്‍ തുറന്ന് 11 പ്രധാന പരുത്തി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലും സി.സി.ഐ അതിന്റെ പശ്ചാത്തലസൗകര്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
ആഗോള മഹാമാരി സമയത്തെ കഴിഞ്ഞ രണ്ട് പരുത്തി സീസണുകളിലായി (2019-20, 2020-21) സി.സി.ഐ രാജ്യത്തെ പരുത്തി ഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്നു ഭാഗവും അതായത് ഏകദേശം 200 ലക്ഷം കെട്ടുകള്‍ സംഭരിക്കുകയും 40 ലക്ഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 55,000/ കോടിയിലധികം രൂപ നേരിട്ട് വിതരണം ചെയ്യുകയും ചെയ്തു. .
നിലവിലെ പരുത്തി സീസണില്‍, അതായത് 2021-022ലേതില്‍, എം.എസ്.പി പ്രവര്‍ത്തനങ്ങളുടെ ഏത് സംഭാവവ്യസ്ഥയും നേരിടുന്നതിനായി പരുത്തി കൃഷി ചെയ്യുന്ന 11 പ്രധാന സംസ്ഥാനങ്ങളിലും 450-ലധികം സംഭരണ കേന്ദ്രങ്ങളില്‍ മനുഷ്യശക്തിയെ വിന്യസിക്കുന്നത് ഉള്‍പ്പെടെ മതിയായ എല്ലാ ക്രമീകരണങ്ങളും സി.സി.ഐ ഇതിനകം തന്നെ ചെയ്തിട്ടുണ്ട്.
****
(Release ID: 1770628)
Visitor Counter : 215
Read this release in:
Marathi
,
Gujarati
,
Kannada
,
Assamese
,
Odia
,
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Tamil
,
Telugu