പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുകെയിലെ ഗ്ലാസ്‌ഗോയിൽ COP26 നിടെ നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 02 NOV 2021 8:02PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  2021 നവംബർ 2-ന് യുണൈറ്റഡ് കിംഗ്ഡത്തിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP26 ഉച്ചകോടിക്കിടെ   നേപ്പാൾ പ്രധാനമന്ത്രി ശ്രീ. ഷേർ ബഹാദൂർ ദേബയുമായി  കൂടിക്കാഴ്ച നടത്തി.


കോവിഡ് -19  മഹാമാരിക്കെതിരെ  നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ഉൾപ്പെടെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. പകർച്ചവ്യാധിക്കാലത്തു്   ഇന്ത്യയും നേപ്പാളും തമ്മിലുള്ള മികച്ച സഹകരണം, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് വാക്സിനുകളും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിലൂടെയും അതിർത്തികളിലൂടെ ചരക്കുകളുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കുന്നതിലൂടെയും ഇരു നേതാക്കളും ശ്രദ്ധിച്ചു. മഹാമാരിക്ക്  ശേഷമുള്ള വീണ്ടെടുക്കലിനായി അടുത്ത് പ്രവർത്തിക്കാനും ഇരു നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു. 

. നേപ്പാൾ പ്രധാനമന്ത്രിയായി ദ്യൂബ അധികാരമേറ്റപ്പോൾ ഈ വർഷം ജൂലൈയിൽ അവർ തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ദ്യൂബയുമായി പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.


(Release ID: 1769058) Visitor Counter : 207