പ്രധാനമന്ത്രിയുടെ ഓഫീസ്
യുകെയിലെ ഗ്ലാസ്‌ഗോയിൽ സി ഓ പി 26 നിടെ ബിൽ ഗേറ്റ്‌സുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച
Posted On:
02 NOV 2021 7:58PM by PIB Thiruvananthpuram
യു കെ യിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP26 ഉച്ചകോടിക്കിടെ 2021 നവംബർ 2 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി.
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇന്ത്യയിൽ നടത്തുന്ന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മിഷൻ ഇന്നൊവേഷന്റെ പുരോഗതി ബിൽ ഗേറ്റ്‌സ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മിഷൻ ഇന്നൊവേഷന് കീഴിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള വഴികൾ അവർ ചർച്ച ചെയ്തു.
ഗ്രീൻ ഹൈഡ്രജൻ, വ്യോമയാന ഇന്ധനങ്ങൾ, ബാറ്ററി സംഭരണം, വാക്സിൻ ഗവേഷണം തുടങ്ങിയ മേഖലകളിലെ സാധ്യതകളും ചർച്ച ചെയ്തു.
(Release ID: 1769057)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada