പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ 100 കോടി പ്രതിരോധ കുത്തിവയ്പ്പുകൾ മറികടന്നതിനുള്ള ആശംസകൾക്ക് പ്രധാനമന്ത്രി ലോക നേതാക്കൾക്ക് നന്ദി പറഞ്ഞു
Posted On:
21 OCT 2021 10:01PM by PIB Thiruvananthpuram
ഇന്ത്യ 100 കോടി പ്രതിരോധ കുത്തിവയ്പ്പുകൾ മറികടന്നതിന് ആശംസകൾ അറിയിച്ച ലോകനേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.
ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"ചരിത്രപരമായ ഈ അവസരത്തിൽ നിങ്ങളുടെ നല്ല വാക്കുകൾക്ക് ലിയോൺചെൻ ഡോ. ലോട്ടേ ഷെറിംഗിന് നന്ദി.
ഭൂട്ടാനുമായുള്ള സൗഹൃദത്തെ ഞങ്ങൾ ആഴത്തിൽ വിലമതിക്കുന്നു!
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയും ഈ മേഖലയും ലോകവും ഒന്നിച്ചു നിൽക്കുന്നു.
ശ്രീലങ്കൻ പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"എന്റെ സുഹൃത്ത് രാജപാക്‌സെ , നന്ദി. ശ്രീലങ്കയിൽ നിന്ന് കുശിനഗറിലേക്കുള്ള ഉദ്ഘാടന അന്താരാഷ്ട്ര വിമാനം, നമ്മുടെ വാക്സിനേഷൻ യജ്ഞങ്ങൾ എന്നിവ പോലുള്ള സമീപകാല സംരംഭങ്ങൾ നമ്മുടെ വൈവിധ്യമാർന്ന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും നമ്മുടെ സഹോദരങ്ങൾ തമ്മിലുള്ള ഇടപെടൽ വർദ്ധിപ്പിക്കുകയും ചെയ്യും."
മാലിദ്വീപ് പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"പ്രസിഡന്റ് @ibusolih- ന് നിങ്ങളുടെ നല്ല ആശംസകൾക്ക് നന്ദി.
മാലദ്വീപിലെ വാക്സിനേഷൻ യജ്ഞത്തിന്റെ പുരോഗതി കാണുന്നതിൽ ഞാൻ സന്തുഷ്ടനാണ്.
അയൽക്കാരും അടുത്ത സുഹൃത്തുക്കളും എന്ന നിലയിൽ, കോവിഡ് -19 നെ മറികടക്കാനുള്ള നമ്മുടെ പങ്കാളിത്തം ഫലം കണ്ടു.
ഇസ്രായേൽ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"നന്ദി, പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. നിങ്ങളുടെ ഊഷ്മളമായ വാക്കുകൾക്ക് നന്ദി വിജ്ഞാനം അടിസ്ഥാനമാക്കിയുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടിത്തറ പണിയുന്ന ഇന്ത്യയുടെ ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും നവീനാശയക്കാരും അവരുടെ ഇസ്രായേലി പ്രതിരൂപങ്ങൾക്കൊപ്പമാണ് ഈ നാഴികക്കല്ല് സാധ്യമാക്കിയത്."
മലാവി പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
100 കോടി വാക്‌സിസിൻ മാറി കടന്ന ഇന്ത്യയെക്കുറിച്ചുള്ള നിങ്ങളുടെ ആശംസകൾക്ക് ബഹുമാനപ്പെട്ട ലാസറസ് ചക്‌വേരയ്ക്ക് നന്ദി.
പകർച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള ഒരു താക്കോലാണ് വാക്സിൻ ലഭ്യത. നാം അതിൽ ഒരുമിച്ചാണ്. "
*****
(Release ID: 1765629)
Visitor Counter : 189
Read this release in:
Tamil
,
Kannada
,
Odia
,
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu