പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇൻഫോസിസ് ഫൗണ്ടേഷൻ വിശ്രാം സദൻ പ്രധാനമന്ത്രി നാളെ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യും

प्रविष्टि तिथि: 20 OCT 2021 4:15PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇൻഫോസിസ് ഫൗണ്ടേഷന്റെ  വിശ്രാം സദൻ, ന്യൂഡൽഹിയിലെ എയിംസിന്റെ  ജജ്ജാർ  കാമ്പസിൽ,  നാളെ (2021 ഒക്ടോബർ 21 ന് ) രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. 

806 കിടക്കകളുള്ള വിശ്രാം സദൻ ഇൻഫോസിസ് ഫൗണ്ടേഷൻ അവരുടെ  കോർപ്പറേറ്റ്  സാമൂഹിക  പ്രതിബദ്ധതയുടെ  ഭാഗമായി, കാൻസർ രോഗികളുടെ കൂടെയുള്ള പരിചാരകർക്ക് എയർകണ്ടീഷൻഡ് താമസസൗകര്യങ്ങൾ ഒരുക്കുന്നതിനായി നിർമ്മിച്ചതാണ്, പരിചാരകർക്ക്  പലപ്പോഴും ആശുപത്രികളിൽ ദീർഘനാൾ  താമസിക്കേണ്ടിവരും. ഏകദേശം 93 കോടി രൂപ ചെലവഴിച്ചാണ് ഫൗണ്ടേഷൻ ഇത് നിർമ്മിച്ചത്. കാൻസർ  ഇൻസ്റ്റിറ്റ്യൂട്ടിനും  ഒപിഡി ബ്ലോക്കുകൾക്കും സമീപത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ, ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ഖട്ടർ, ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ശ്രീമതി സുധാ മൂർത്തി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
 


(रिलीज़ आईडी: 1765184) आगंतुक पटल : 186
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada