പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സൗരാഷ്ട്ര പട്ടേൽ സേവാ സമാജം സൂറത്തിൽ നിർമ്മിച്ച ഹോസ്റ്റലിന്റെ ഒന്നാം ഘട്ടത്തിന്റെ ഭൂമി പൂജ ചടങ്ങു് പ്രധാനമന്ത്രി നിർവഹിച്ചു


ഗുജറാത്തിലെ ജനങ്ങളുടെ സേവന മനോഭാവത്തെ പ്രകീർത്തിച്ചു


"നാം സർദാർ പട്ടേലിന്റെ വാക്കുകൾ പിന്തുടരുകയും നമ്മുടെ രാജ്യത്തെ സ്നേഹിക്കുകയും പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും നമ്മുടെ വിധി നിർണയിക്കുകയും വേണം"


പൊതുബോധം ഉണർത്തുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിത്വങ്ങളെ ഓർക്കാൻ അമൃത കാലം നമ്മെ പ്രചോദിപ്പിക്കുന്നു. ഇന്നത്തെ തലമുറ അവരെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ് "


രാജ്യം ഇപ്പോൾ അതിന്റെ പരമ്പരാഗത കഴിവുകളെ ആധുനിക സാധ്യതകളുമായി ബന്ധിപ്പിക്കുന്നു"


'സബ്കാ സാത്ത്, സബ്കാ വികാസ്' എന്നതിന്റെ ശക്തി എന്താണെന്ന് ഞാൻ പഠിച്ചത് ഗുജറാത്തിൽ നിന്നാണ്


"ലോകം മുഴുവൻ ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷ നിറഞ്ഞതാണ്, കൊറോണയുടെ പ്രയാസകരമായ സമയത്തിന് ശേഷം സമ്പദ്‌വ്യവസ്ഥയുടെ വേഗതയോടെയുള്ള തിരിച്ചുവരവിൽ "

Posted On: 15 OCT 2021 12:05PM by PIB Thiruvananthpuram

സൗരാഷ്ട്ര പട്ടേൽ സേവാ സമാജം സൂറത്തിൽ നിർമ്മിച്ച   ഹോസ്റ്റലിന്റെ   ഒന്നാം ഘട്ടത്തിന്റെ   ഭൂമി പൂജ ചടങ്ങു്  പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി  വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിച്ചു 

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്,  പ്രധാനമന്ത്രി ഗുജറാത്തിലെ ജനങ്ങളുടെ ആത്മാവിനെ പ്രശംസിക്കുകയും സാമൂഹിക വികസനത്തിന്റെ ചുമതലകളിൽ ഗുജറാത്ത് എപ്പോഴും മുന്നിട്ടുനിൽക്കുന്നത് തനിക്ക് അഭിമാനകരമാണെന്നും പറഞ്ഞു. ഈ അവസരത്തിൽ അദ്ദേഹം സർദാർ പട്ടേലിനെ അനുസ്മരിച്ചു, ദേശീയ വികസനത്തിന്റെ ദൗത്യത്തെ തടസ്സപ്പെടുത്താൻ ജാതിയും മതവും അനുവദിക്കരുതെന്ന് ഊന്നിപ്പറയുന്നതിന് മഹാനായ നേതാവിനെ ഉദ്ധരിച്ചു. “നാം  എല്ലാവരും ഇന്ത്യയുടെ പുത്രന്മാരും പുത്രിമാരുമാണ്. നാമെല്ലാവരും നമ്മുടെ രാജ്യത്തെ സ്നേഹിക്കണം, പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും നമ്മുടെ വിധി നിർണയിക്കണം, ”പ്രധാനമന്ത്രി സർദാർ പട്ടേലിനെ ഉദ്ധരിച്ചു.

ഇന്ത്യ ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ 75 -ആം വർഷത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പ്രമേയങ്ങൾക്കൊപ്പം, പൊതുബോധം ഉണർത്തുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിത്വങ്ങളെ ഓർക്കാൻ ഈ അമൃത കാലം  നമ്മെ പ്രചോദിപ്പിക്കുന്നു. ഇന്നത്തെ തലമുറ അവരെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

വല്ലഭ് വിദ്യാനഗറിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും ഗ്രാമ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ സ്ഥലം വികസിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചതിന്റെ അനുഭവത്തെക്കുറിച്ച് അദ്ദേഹം തുടർന്നു, രാഷ്ട്രീയത്തിൽ ജാതി അടിസ്ഥാനമില്ലാത്ത ഒരു വ്യക്തിയെ 2001 ൽ സംസ്ഥാനത്തെ സേവിക്കാൻ ജനങ്ങൾ അനുഗ്രഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനും പിന്നീട്, ഇരുപത് വർഷത്തിലേറെയായി ഒരു ഇടവേളയുമില്ലാതെ രാജ്യം മുഴുവൻ സേവിക്കുന്നത് തുടരാൻ. "സബ്കാ സാഥ്, സബ്കാ വികാസിന്റെ ശക്തി എന്താണെന്ന്  ഗുജറാത്തിൽ നിന്നാണ്  ഞാൻ  പഠിച്ചത്" എന്ന് അദ്ദേഹം പറഞ്ഞു, മുമ്പ് ഗുജറാത്തിൽ നല്ല സ്കൂളുകളുടെ അഭാവമുണ്ടായിരുന്നു, നല്ല വിദ്യാഭ്യാസത്തിന് അധ്യാപകരുടെ കുറവുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്  ജനങ്ങളെ  താൻ  എങ്ങനെ ബന്ധിപ്പിച്ചെന്ന് പ്രധാനമന്ത്രി വിവരിച്ചു

പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രാദേശിക ഭാഷയിൽ പ്രൊഫഷണൽ കോഴ്സുകൾ പഠിപ്പിക്കുന്നതിനുള്ള അവസരവും  നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ പഠനങ്ങൾ ബിരുദങ്ങളിൽ ഒതുങ്ങുന്നില്ല, എന്നാൽ പഠനങ്ങൾ കഴിവുകളുമായി ബന്ധപ്പെട്ടതാണ്. രാജ്യം ഇപ്പോൾ അതിന്റെ പരമ്പരാഗത കഴിവുകളെ ആധുനിക സാധ്യതകളുമായി ബന്ധിപ്പിക്കുന്നു.

പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലെ  ശക്തമായ വീണ്ടെടുക്കലിനെ പരാമർശിച്ച പ്രധാനമന്ത്രി, കൊറോണയുടെ പ്രയാസകരമായ സമയങ്ങൾക്ക് ശേഷം സമ്പദ്‌വ്യവസ്ഥ തിരിച്ചുവന്ന വേഗതയിൽ ലോകം മുഴുവൻ ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷ നിറഞ്ഞതാണെന്ന് പറഞ്ഞു. ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ വീണ്ടും മാറുമെന്ന ഒരു ലോക സംഘടനയുടെ പ്രസ്താവനയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയെ പ്രശംസിക്കുകയും സാങ്കേതികവിദ്യയുമായും ഭൗതിക യാഥാർത്ഥ്യങ്ങളുമായുമുള്ള  അദ്ദേഹത്തിന്റെ  ബന്ധത്തെ  ചൂണ്ടിക്കാട്ടുകയും  ചെയ്തു. "വിവിധ തലങ്ങളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ അനുഭവം ഗുജറാത്തിന്റെ വികസനത്തിന് വളരെ ഉപകാരപ്രദമാണ്," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

*****


(Release ID: 1764131) Visitor Counter : 207