പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജൂനിയർ ലോക ചാമ്പ്യൻഷിന്റെ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ ഷൂട്ടിംഗ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 10 OCT 2021 7:28PM by PIB Thiruvananthpuram

ലോക  ജൂനിയർ  ഷൂട്ടിംഗ്  ചാമ്പ്യൻഷിപ്പിൽ 16 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 40 മെഡലുകളോടെ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ ഷൂട്ടർമാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"നമ്മുടെ  ഷൂട്ടർമാരുടെ മികച്ച പ്രകടനം! ഷൂട്ടിംഗ് ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ 16 സ്വർണ്ണമടക്കം 40 മെഡലുകളോടെ മെഡൽ പട്ടികയിൽ ഒന്നാമതെത്തി. ടീമിന് അഭിനന്ദനങ്ങൾ, ഭാവിക്ക് ആശംസകൾ. ഈ വിജയം നിരവധി വളർന്നുവരുന്ന ഷൂട്ടർമാർക്ക് പ്രചോദനമാകും."



(Release ID: 1762784) Visitor Counter : 194