പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്വാമി വിവേകാനന്ദന്റെ 1893 -ലെ ചിക്കാഗോയിലെ പ്രസംഗം പ്രധാനമന്ത്രി അനുസ്മരിച്ചു

Posted On: 11 SEP 2021 11:02PM by PIB Thiruvananthpuram

സ്വാമി വിവേകാനന്ദന്റെ 1893 ൽ നടത്തിയ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ ആത്മാവിന് കൂടുതൽ നീതിയുക്തവും സമൃദ്ധവും,  ഉൾക്കൊള്ളലുമുള്ള   ഒരു ഭൂമിയെ  സൃഷ്ടിക്കാൻ കഴിവുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പ്രസംഗത്തിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

സ്വാമി വിവേകാനന്ദന്റെ 1893 ലെ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗം അനുസ്മരിക്കുന്നു, അത് ഇന്ത്യൻ സംസ്കാരത്തിന്റെ മഹത്വം മനോഹരമായി തെളിയിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആത്മാവിന് കൂടുതൽ നീതിയുക്തവും, സമൃദ്ധവും, ഉൾക്കൊള്ളലുമുള്ള   ഒരു ഭൂമിയെ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ”

****(Release ID: 1754245) Visitor Counter : 40