പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാരാലിമ്പിക്സ് ഗെയിംസിൽ ഷൂട്ടിംഗിൽ സ്വർണ്ണ മെഡൽ നേടിയ അവനി ലേഖരയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 30 AUG 2021 9:22AM by PIB Thiruvananthpuram

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ഷൂട്ടിംഗിൽ സ്വർണ്ണ മെഡൽ നേടിയ അവനി ലേഖാരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"അസാധാരണ പ്രകടനം അവനി ലേഖര ! കഠിനാധ്വാനം ചെയ്ത് അർഹിക്കുന്ന സ്വർണം നേടിയതിന് അഭിനന്ദനങ്ങൾ, നിങ്ങളുടെ അധ്വാന സ്വഭാവവും ഷൂട്ടിംഗിനോടുള്ള അഭിനിവേശവും കാരണം ഇത് സാധ്യമായത് . ഇത്  ശരിക്കും ഇന്ത്യൻ കായികരംഗത്തെ ഒരു പ്രത്യേക നിമിഷമാണ്. നിങ്ങളുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ."

****



(Release ID: 1750332) Visitor Counter : 165