യുവജനകാര്യ, കായിക മന്ത്രാലയം
കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ '2021 ലോക U20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ' ഇന്ത്യൻ മെഡൽ ജേതാക്കളുമായി സംവദിച്ചു
Posted On:
25 AUG 2021 1:44PM by PIB Thiruvananthpuram
ന്യൂഡൽഹി, ആഗസ്റ്റ് 25, 2021
യുവജനകാര്യ-കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ഇന്ന് ന്യൂഡൽഹിയിൽ 2021 ലോക U20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ അത്‌ലറ്റുകളുമായും മെഡൽ ജേതാക്കളുമായും സംവദിച്ചു. 2021 ഓഗസ്റ്റ് 18 മുതൽ 22 വരെ കെനിയയിലെ നെയ്‌റോബിയിലെ മോയി ഇന്റർനാഷണൽ സ്‌പോർട്‌സ് സെന്ററിൽ ആണ് ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് എന്നും അറിയപ്പെടുന്ന U20 ചാമ്പ്യൻഷിപ്പ് നടന്നത്. ഇതിൽ രണ്ട് വെള്ളി ഉൾപ്പെടെ മൂന്ന് മെഡലുകൾ ഇന്ത്യ നേടി.
കായികതാരങ്ങളുമായുള്ള ആശയവിനിമയത്തിൽ, മെഡൽ നേട്ടത്തിലൂടെ രാജ്യത്തിന് അഭിമാനം സമ്മാനിച്ച ജേതാക്കളെ ശ്രീ ഠാക്കൂർ അഭിനന്ദിച്ചു. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഒളിമ്പിക് ഗെയിംസ് തുടങ്ങിയ ഭാവി അന്താരാഷ്ട്ര മത്സരങ്ങളിൽ ഈ യുവ കായികതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ശ്രീ അനുരാഗ് ഠാക്കൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ യുവ കായികതാരങ്ങളെ പരിപോഷിപ്പിക്കുന്നതിലും പോഡിയം ഫിനിഷിലേക്ക് എത്തിക്കുന്നതിലും ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ശ്രീ അനുരാഗ് ഠാക്കൂർ വിശദീകരിച്ചു. കായികതാരങ്ങൾക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ മികവ് പുലർത്തുന്നതിന് എല്ലാ സൗകര്യങ്ങളും മികച്ച പരിശീലനവും ഗവൺമെന്റ് ഉറപ്പാക്കും. പരിശീലന രംഗത്ത് എത്തിയ മുൻ കായികതാരങ്ങളെ അഭിനന്ദിച്ച അദ്ദേഹം, യുവ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ മുൻ കായികതാരങ്ങൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ചു.
RRTN/SKY
(Release ID: 1748895)
Visitor Counter : 216
Read this release in:
English
,
Tamil
,
Odia
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada