പ്രധാനമന്ത്രിയുടെ ഓഫീസ്‌

നാല് ഇന്ത്യന്‍ സൈറ്റുകള്‍ക്ക് റാംസര്‍ അംഗീകാരം ലഭിക്കുന്നത് നമുക്ക് അഭിമാനകരം: പ്രധാനമന്ത്രി

Posted On: 14 AUG 2021 6:54PM by PIB Thiruvananthpuram

നാല് ഇന്ത്യന്‍ സൈറ്റുകള്‍ക്ക് റാംസര്‍ അംഗീകാരം ലഭിക്കുന്നത് നമുക്ക്അഭിമാനകരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവിന്റെ ട്വീറ്റുകളുടെ പരമ്പരയ്ക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:

''നാല് ഇന്ത്യന്‍ സൈറ്റുകള്‍ക്ക് റാംസര്‍ അംഗീകാരം ലഭിക്കുന്നത് നമുക്ക് അഭിമാനകരമാണ്. പ്രകൃതിദത്ത ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കുക, സസ്യ -ജന്തുജാലങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുക, കൂടുതൽ പച്ചപ്പുള്ള  ഒരു ഭൂമിയെ നിർമ്മിക്കുക   തുടങ്ങിയ ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാര്‍മ്മികത ഇത് ഒരിക്കല്‍ കൂടി പ്രകടമാക്കുന്നു''.

****



(Release ID: 1745963) Visitor Counter : 181