പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ന് തുടക്കമിടുന്ന വാഹനം പൊളിക്കൽ നയം ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ല് : പ്രധാനമന്ത്രി

Posted On: 13 AUG 2021 11:35AM by PIB Thiruvananthpuram

ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്ന് സമാരംഭം കുറിക്കുന്ന വാഹനം പൊളിക്കൽ നയമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ന് തുടക്കമിടുന്ന വാഹനം പൊളിക്കൽ നയം ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. വാഹനങ്ങൾ പൊളിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടി പുതിയ സാധ്യതകൾ തുറക്കുന്നു. ഈ പരിപാടിയിൽ ചേരാൻ ഞാൻ നമ്മുടെ  യുവാക്കളോടും സ്റ്റാർട്ടപ്പുകളോടും അഭ്യർത്ഥിക്കുന്നു.

പരിസ്ഥിതി സൗഹൃദമല്ലാത്തതും  മലിനമാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാൻ വാഹനം പൊളിക്കൽ നയം സഹായിക്കും. പാരിസ്ഥിതിക ഉത്തരവാദിത്തത്തോടൊപ്പം എല്ലാ പങ്കാളികൾക്കും മൂല്യവത്തായ ഒരു #സർക്കുലർ സമ്പദ്ഘടന സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. "(Release ID: 1745385) Visitor Counter : 115