യുവജനകാര്യ, കായിക മന്ത്രാലയം

ഇന്ത്യയിലെ ഒളിമ്പിക് മെഡൽ ജേതാക്കൾ ഉജ്വല സ്വീകരണം ഏറ്റുവാങ്ങി; കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ താരങ്ങളെ ആദരിച്ചു

Posted On: 09 AUG 2021 8:24PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ അശോക ഹോട്ടലിൽ നടന്ന ആഘോഷ ചടങ്ങിൽ നീരജ് ചോപ്ര, രവി കുമാർ ദഹിയ, ബജ്‌റംഗ് പുനിയ, ലോവ്ലിന ബോർഗോഹൈൻ, പുരുഷ ദേശീയ ഹോക്കി ടീം എന്നിവരെ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ആദരിച്ചു. കേന്ദ്ര നിയമ- നീതിന്യായ മന്ത്രി ശ്രീ കിരൺ റിജിജു, യുവജനകാര്യ-കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


ടോക്കിയോ 2020, ഇന്ത്യയ്ക്ക് നിരവധി 'ആദ്യ' നേട്ടങ്ങൾ സമ്മാനിച്ച ഒളിമ്പിക് ഗെയിംസാണെന്ന് കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. അച്ചടക്കവും അർപ്പണബോധവും ഉണ്ടെങ്കിൽ നമുക്ക് ചാമ്പ്യന്മാരാകാൻ കഴിയുമെന്ന് ഒളിമ്പിക് ഗെയിംസ് കാണിച്ചുതന്നു. ഇന്ത്യൻ കായിക താരങ്ങൾ, മികവ് തെളിയിച്ചപ്പോൾ ഇന്ത്യക്കാർ ആഹ്ലാദിക്കുകയും ആഘോഷിക്കുകയും ചെയ്തു. ശരിക്കും സ്പോർട്സ് ഒരു മികച്ച ഏകീകരണ മാർഗമാണ്. അവരുടെ യാത്ര അതിജീവനത്തിന്റെയും കായിക മികവിന്റെയും അവിശ്വസനീയമായ കഥയാണ് എന്ന് മന്ത്രി പറഞ്ഞു.


128 അംഗ ഇന്ത്യൻ സംഘം, 7 ഒളിമ്പിക് മെഡലുകൾ, അത്ലറ്റിക്സ് മത്സരത്തിൽ ആദ്യത്തെ ഒളിമ്പിക് സ്വർണ്ണ മെഡൽ, തുടർച്ചയായ രണ്ട് ഒളിമ്പിക് ഗെയിമുകളിൽ പി. വി. സിന്ധുവിന്റെ തുടർച്ചയായ രണ്ട് മെഡലുകൾ, 41 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മെഡൽ (വെങ്കലം) നേടി ഹോക്കിയിലെ ഇന്ത്യൻ പുരുഷ ടീം, വനിതാ ഹോക്കി ടീമിന്റെ സെമി ഫൈനലിലേക്കുള്ള ചരിത്രപരമായ പ്രവേശനം തുടങ്ങി നിരവധി 'ആദ്യ' നേട്ടങ്ങൾ നാം നേടി. ഒളിമ്പിക്സിന് യോഗ്യത നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ നാവിക - നേത്ര കുമണൻ, ഒളിമ്പിക്സിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ ഫെൻസർ - ഭവാനി ദേവി, കുതിരസവാരിയിൽ ഒരു ഇന്ത്യക്കാരൻ - ഫൗഅദ് മിർസ - നേടിയ മികച്ച നേട്ടം, ഇന്ത്യൻ തുഴച്ചിൽ സംഘത്തിൻറെ എക്കാലത്തെയും മികച്ച ഫിനിഷ്, ഗോൾഫിൽ ഒരു ഇന്ത്യൻ - അദിതി - നേടുന്ന ഏറ്റവും ഉയർന്ന സ്ഥാനവും, സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സേബിളിന്റെ ദേശീയ റെക്കോർഡും നേട്ടങ്ങളുടെ പട്ടികയിൽ മന്ത്രി പറഞ്ഞു.


എല്ലാ കായികതാരങ്ങളുടെയും പ്രകടനങ്ങളെ ശ്രീ കിരൺ റിജിജു പ്രശംസിക്കുകയും 2028 ഒളിമ്പിക്സിൽ ഇന്ത്യ ഒരു ശക്തിയായി മാറുമെന്ന് ആവർത്തിക്കുകയും ചെയ്തു.


(Release ID: 1744357) Visitor Counter : 641