പ്രധാനമന്ത്രിയുടെ ഓഫീസ്‌

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 07 AUG 2021 6:00PM by PIB Thiruvananthpuram

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രദ്ധേയമായ അഭിനിവേശത്തോടെയാണ് നീരജ്  കളിച്ചതെന്നും സമാനതകളില്ലാത്ത മനക്കരുതാണ്‌  കാണിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ടോക്കിയോയിൽ ചരിത്രം രചിക്കപ്പെട്ടു! ഇന്ന് നീരജ് ചോപ്ര  നേടിയത് എന്നെന്നേക്കുമായി ഓർമ്മിക്കപ്പെടും. ചെറുപ്പക്കാരനായ നീരജ് അസാധാരണമായി നന്നായി ചെയ്തു. ശ്രദ്ധേയമായ അഭിനിവേശത്തോടെ കളിക്കുകയും സമാനതകളില്ലാത്ത മനക്കരുത്ത്‌    കാണിക്കുകയും ചെയ്തു. സ്വർണം നേടിയതിന് അഭിനന്ദനങ്ങൾ. #ടോക്കിയോ 2020"



(Release ID: 1743605) Visitor Counter : 204