പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രാദേശിക കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കു പിന്തുണയേകാന്‍ ദേശീയ കൈത്തറി ദിനത്തില്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി


ഇന്ത്യയുടെ വൈവിധ്യവും എണ്ണമറ്റ നെയ്ത്തുകാരുടെയും കരകൗശലത്തൊഴിലാളികളുടെയും വൈദഗ്ധ്യവും കൈത്തറി വെളിവാക്കുന്നു: പ്രധാനമന്ത്രി

Posted On: 07 AUG 2021 1:36PM by PIB Thiruvananthpuram

കൈത്തറി ഇന്ത്യയുടെ വൈവിധ്യവും എണ്ണമറ്റ നെയ്ത്തുകാരുടെയും കരകൗശലത്തൊഴിലാളികളുടെയും വൈദഗ്ധ്യവും വെളിവാക്കുന്നുവെന്നും പ്രാദേശിക കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് പിന്തുണയേകണമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.

ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: 

''ഇന്ത്യയുടെ വൈവിധ്യവും എണ്ണമറ്റ നെയ്ത്തുകാരുടെയും കരകൗശലത്തൊഴിലാളികളുടെയും വൈദഗ്ധ്യവും വെളിവാക്കുന്നതാണ് കൈത്തറി. ദേശീയ കൈത്തറി ദിനം 'എന്റെ കൈത്തറി എന്റെ അഭിമാനം' എന്ന മനോഭാവം ഉയര്‍ത്തിക്കാട്ടി നമ്മുടെ നെയ്ത്തുകാര്‍ക്കുള്ള പിന്തുണ അരക്കിട്ടുറപ്പിക്കാനുള്ള അവസരമാണ്. നമുക്ക് പ്രാദേശിക കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കു പിന്തുണയേകാം!''


ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സൈഖോം മീരാഭായ് ചാനുവിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതിങ്ങനെ:

''കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കൈത്തറിയിലുള്ള താല്‍പ്പര്യം മുന്‍കാലങ്ങളിലുണ്ടായിരുന്നതുപോലെ കാണപ്പെടുന്നു. 'എന്റെ കൈത്തറി എന്റെ അഭിമാനം' എന്ന മനോഭാവത്തെ മീരാഭായി ചാനു പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ട്. സ്വയംപര്യാപ്ത ഭാരതം കെട്ടിപ്പടുക്കുന്നതിന് കൈത്തറി മേഖല സംഭാവന നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്.''



(Release ID: 1743522) Visitor Counter : 167