പോസ്റ്റഡ് ഓണ്‍:
06 AUG 2021 9:07PM by PIB Thiruvananthpuram
വാക്സിനേഷനുകളുടെ എണ്ണം 50 കോടി കവിഞ്ഞുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഈ സംഖ്യയെ അടിസ്ഥാനമാക്കിക്കൊണ്ട് , "എല്ലാപേർക്കും വാക്സിൻ , എല്ലാപേർക്കും സൗജന്യം " എന്ന പ്രസ്ഥാനത്തിന് കീഴിൽ നമ്മുടെ പൗരന്മാർക്ക് കുത്തിവയ്പ്പ് ലഭ്യമാക്കാമെന്നു ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തമായ ഊർജ്ജം ലഭിക്കുന്നു. വാക്സിനേഷനുകളുടെ എണ്ണം 50 കോടി കവിഞ്ഞു. ഈ സംഖ്യയെ അടിസ്ഥാനമാക്കിക്കൊണ്ട് , "എല്ലാപേർക്കും വാക്സിൻ , എല്ലാപേർക്കും സൗജന്യം " എന്ന പ്രസ്ഥാനത്തിന് കീഴിൽ നമ്മുടെ പൗരന്മാർക്ക് കുത്തിവയ്പ്പ് ലഭ്യമാക്കാമെന്ന് നാം പ്രതീക്ഷിക്കുന്നു.