യുവജനകാര്യ, കായിക മന്ത്രാലയം

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കല മെഡൽ നേടി

Posted On: 05 AUG 2021 2:05PM by PIB Thiruvananthpuram

 ന്യൂഡൽഹി , ആഗസ്റ്റ് 05,2021


ചരിത്രപരമായ വിജയത്തിലൂടെ , ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്ന് ടോക്കിയോ ഒളിമ്പിക്സ് 2020 ൽ വെങ്കല മെഡൽ നേടി. കഴിഞ്ഞ 41 വർഷത്തിനിടെ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ആദ്യ ഒളിമ്പിക് മെഡൽ നേട്ടമാണ് ജർമ്മനിക്കെതിരെ 5-4 വിജയത്തിലൂടെ സാധ്യമായിരിക്കുന്നത്.

ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ നേട്ടത്തിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കായിക മന്ത്രി ശ്രീ അനുരാഗ് താക്കൂർ എന്നിവരുൾപ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവർ ഹോക്കി ടീമിന് അഭിനന്ദനം അറിയിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ്, മുഖ്യ പരിശീലകൻ ഗ്രഹാം റീഡ്, അസിസ്റ്റന്റ് കോച്ച് പിയൂഷ് ദുബെ എന്നിവരുമായി സംസാരിച്ച് അഭിനന്ദനം അറിയിച്ചു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിനന്ദനമറിയിക്കുകയും, അസാധാരണ ശേഷിയും പ്രതിരോധവും വിജയിക്കാനുള്ള നിശ്ചയദാർഢ്യവും ടീം പ്രകടിപ്പിച്ചതായി വ്യക്തമാക്കുകയും ചെയ്തു. ഈ ചരിത്ര വിജയം ഹോക്കിയിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുമെന്നും കായികരംഗത്ത് മികവ് പുലർത്താൻ യുവാക്കൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

 വിജയം ചരിത്രപരമാണെന്നും ഓരോ ഇന്ത്യക്കാരന്റെയും ഓർമ്മയിൽ ഈ ദിനം തങ്ങി നിൽക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

 നമ്മുടെ പുരുഷ ഹോക്കി ടീം ഇന്ന് ഒളിമ്പിക് ചരിത്ര പുസ്തകങ്ങളിൽ വീണ്ടും ആധിപത്യത്തിന്റെ ഒരു എട് കൂടി എഴുതിച്ചേർത്തതായി കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ട്വീറ്റ് ചെയ്തു

 
 
IE/SKY
 
****


(Release ID: 1742792) Visitor Counter : 613