പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകമാന്യ തിലകിന്റെ് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രണാമം
Posted On:
23 JUL 2021 9:54AM by PIB Thiruvananthpuram
ലോകമാന്യ തിലകിന്റെ് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു ;
'ലോകമാന്യ തിലകന്റെ ജയന്തി ദിനത്തില്‍ ഞാന്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ 130 കോടി ഇന്ത്യക്കാര്‍ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുകയും സാമൂഹിക പുരോഗതി കൈവരിക്കുകയും ചെയ്യുന്ന ആത്മനിര്‍ഭര്‍ ഭാരതം കെട്ടിപ്പടുക്കാന്‍ തീരുമാനിച്ചിരിക്കെ, അദ്ദേഹത്തിന്റെ ചിന്തകളും തത്വങ്ങളും, മുമ്പത്തേക്കാളും ഏറെ പ്രസക്തമാണ്
ഇന്ത്യന്‍ മൂല്യങ്ങളിലും ധാര്‍മ്മികതയിലും ഉറച്ച വിശ്വാസിയായിരുന്നു ലോകമാന്യ തിലക്. വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ അനേകം ആളുകള്‍ക്ക് ഇന്നും പ്രചോദനമേകുന്നു. ഒരു സ്ഥാപന നിര്‍മ്മാതാവായിരുന്ന അദ്ദേഹം, വര്‍ഷങ്ങളായി ഉയര്‍ന്ന നിലവാരമുള്ള നിരവധി സ്ഥാപനങ്ങളെ പരിപോഷിപ്പിച്ചിരുന്നു'.
*****
(Release ID: 1738036)
Visitor Counter : 233
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada