ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കുട്ടികളിലെ കോവിഡ്-19 പലപ്പോഴും രോഗലക്ഷണങ്ങളില്ലാത്തതും അപൂർവ്വമായി മാത്രം ആശുപത്രി പ്രവേശനം ആവശ്യമുള്ളതുമാണ് - ഡോ. വി. കെ. പോൾ

Posted On: 30 JUN 2021 3:32PM by PIB Thiruvananthpuram


ന്യൂഡൽഹിജൂൺ 30, 2021

രാജ്യത്തെ കോവിഡ്-19 രണ്ടാം തരംഗത്തിനിടയിൽഇനിയും കോവിഡ്-19 തരംഗങ്ങൾ ഉണ്ടാവുകയാണെങ്കിൽഅത് കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതിനുള്ള ഉയർന്ന അപകടസാധ്യതയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.

 ആശങ്കയെക്കുറിച്ച് വിദഗ്ദ്ധർപല പ്ലാറ്റ്ഫോമുകളിലും വിശദീകരിച്ചിട്ടുണ്ട്.

2021 
ജൂൺ 1 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ്-19 നെക്കുറിച്ചുള്ള വാർത്ത സമ്മേളനത്തിൽനീതി ആയോഗ് അംഗം (ആരോഗ്യംഡോവി. കെ. പോൾകുട്ടികൾക്ക് അണുബാധയുണ്ടാവുകയാണെങ്കിൽ ഫലപ്രദമായ സംരക്ഷണവും ചികിത്സയും നൽകുന്നതിന് ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നുകുട്ടികളിലെ കോവിഡ്-19 പലപ്പോഴും രോഗലക്ഷണങ്ങളില്ലാത്തതാണ്അപൂർവ്വമായി മാത്രമേ ആശുപത്രി പ്രവേശനം ആവശ്യമായി വരികയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞുഎങ്കിലും രോഗബാധിതരായ കുട്ടികളിൽവളരെ ചെറിയ ശതമാനം പേർക്ക് ആശുപത്രിവാസം വേണ്ടിവന്നേക്കാം എന്നും അദ്ദേഹം പറഞ്ഞു
(https://pib.gov.in/PressReleasePage.aspx?PRID=1723469).

2021 
ജൂൺ 8 ന്‌ നടന്ന കോവിഡ്-19 നെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽഎയിംസ്ന്യൂഡൽഹി ഡയറക്ടർ ഡോരൺദീപ് ഗുലേറിയകോവിഡ് തുടർ തരംഗങ്ങളിൽകുട്ടികൾക്ക് ഗുരുതരമായ രോഗബാധയുണ്ടാകുമെന്ന് തെളിയിക്കുന്നതിന് ഇന്ത്യയിൽ നിന്നോആഗോളതലത്തിൽ നിന്നോ ഒരു വിവരവും ഇല്ലെന്ന് പറഞ്ഞുആരോഗ്യമുള്ള കുട്ടികളിൽആശുപത്രി വാസം ആവശ്യമില്ലാതെ തന്നെനേരിയ രോഗലക്ഷണങ്ങളോടെ അസുഖം ബാധിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തുഅതേസമയംഇന്ത്യയിൽ രണ്ടാമത്തെ തരംഗത്തിനിടെ കോവിഡ്-19 അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് ഒന്നുകിൽ അനുബന്ധ രോഗാവസ്ഥയോ അല്ലെങ്കിൽ പ്രതിരോധശേഷിക്കുറവോ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു (https://www.pib.gov.in/PressReleasePage.aspx?PRID=1725366).

2021 
ജൂൺ 25 ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻടിഎജിഐപ്രവർത്തക സമിതി അധ്യക്ഷൻഡോഎൻകെഅറോറ, 2-18 വയസ്സിന് ഇടയിൽ പ്രായമുള്ള കുട്ടികളിൽകോവാക്സിൻ പരീക്ഷണം ആരംഭിച്ചതായും  വർഷം സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ഇതിന്റെ ഫലം ലഭിക്കും എന്നും പറഞ്ഞുകുട്ടികൾക്ക് അണുബാധ പിടിപെട്ടേക്കാമെങ്കിലും അവർക്ക് ഗുരുതരമായ രോഗം വരില്ലെന്ന് അദ്ദേഹം പറഞ്ഞു (https://pib.gov.in/PressReleseDetailm.aspx?PRID=1730219).

 

കുട്ടികളിൽ (18 വയസ്സിന് താഴെയുള്ളവർകോവിഡ്-19 കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2021 ജൂൺ 18 ന് പുറത്തിറക്കിയിട്ടുണ്ട്
(https://www.mohfw.gov.in/pdf/GuidelinesforManagementofCOVID19inCHILDREN18June2021final.pdf). 

 

RRTN/SKY


(Release ID: 1731586) Visitor Counter : 249