പ്രധാനമന്ത്രിയുടെ ഓഫീസ്
ഒളിമ്പിക് ദിനത്തിൽ എല്ലാ ഇന്ത്യൻ ഒളിമ്പ്യന്മാരെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു
ടോക്കിയോ ഒളിമ്പിക്സിന് ഇന്ത്യൻ അത്‌ലറ്റുകൾക്ക് ആശംസകൾ നേർന്നു
മൈഗോവ് ഒളിമ്പിക് ക്വിസിൽ പങ്കെടുക്കാൻ യുവാക്കളെ ക്ഷണിച്ചു
प्रविष्टि तिथि:
23 JUN 2021 8:45AM by PIB Thiruvananthpuram
വർഷങ്ങളായി വിവിധ ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർ രാഷ്ട്രത്തിന്
നൽകിയ അഭിമാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒളിമ്പിക് ദിനമായ ഇന്ന് അവരെ അറിയിച്ചു. ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന് അദ്ദേഹം മികച്ച ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഇന്ന്, ഒളിമ്പിക് ദിനത്തിൽ, വർഷങ്ങളായി വിവിധ ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. കായികരംഗത്തെ അവരുടെ സംഭാവനകളെക്കുറിച്ചും മറ്റ് കായികതാരങ്ങളെ പ്രചോദിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെക്കുറിച്ചും നമ്മുടെ രാഷ്ട്രം അഭിമാനം കൊള്ളുന്നു."
ഏതാനും ആഴ്‌ചകൾക്കുള്ളിൽ , 2020 ലെ ടോക്കിയോ ഒളിംപിക്സിന് ആരംഭമാകും. . ഉത്‌കൃഷ്‌ടരായ അത്‌ലറ്റുകൾ ഉൾപ്പെടുന്ന നമ്മുടെ സംഘത്തിന് ഏറ്റവും മികച്ചത് നേരുന്നു. ഗെയിംസിന് മുന്നോടിയായി മൈഗോവിലെ രസകരമായ ഒരു ക്വിസ് ഇതാ. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോട് ഇതിൽ പങ്കെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ”
https://quiz.mygov.in/quiz/road-to-tokyo-2020/
***
(रिलीज़ आईडी: 1729589)
आगंतुक पटल : 279
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada