ആയുഷ്
2021 ലെ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി എം-യോഗ ആപ്പ് പുറത്തിറക്കി
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് കേന്ദ്ര ഗവൺമെന്റ് എം-യോഗ മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്
Posted On:
21 JUN 2021 4:46PM by PIB Thiruvananthpuram
ഏഴാം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രസംഗിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഡബ്ല്യുഎച്ച്ഒ എം-യോഗ’ ആപ്പ് പുറത്തിറക്കിയത്. സാധാരണ യോഗ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കി യോഗ പരിശീലനത്തിന്റെയും പരിശീലനത്തിന്റെയും നിരവധി വീഡിയോകൾ എം-യോഗ ആപ്ലിക്കേഷൻ പല ഭാഷകളിലും നൽകും. ആധുനിക സാങ്കേതികവിദ്യയുടെയും പുരാതന ശാസ്ത്രത്തിന്റെയും സംയോജനത്തിന്റെ മികച്ച ഉദാഹരണമായി ഇതിനെ വിശേഷിപ്പിച്ചു കൊണ്ട്, എം-യോഗ ആപ്ലിക്കേഷൻ യോഗ ലോകമെമ്പാടും വ്യാപിപ്പിക്കാൻ സഹായിക്കുമെന്നും ‘ഒരു ലോകം, ഒരു ആരോഗ്യം’ എന്ന ഉദ്യമത്തിന് സഹായം നൽകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി പറഞ്ഞു:
“ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ അന്താരാഷ്ട്ര യോഗാ ദിനം നിർദ്ദേശിച്ചപ്പോൾ, ഈ യോഗാ ശാസ്ത്രം ലോകമെമ്പാടും ലഭ്യമാക്കുക എന്നതായിരുന്നു അതിന്റെ പിന്നിലെ മനോഭാവം. ഇന്ന്, ഐക്യരാഷ്ട്രസഭയ്ക്കും ലോകാരോഗ്യ സംഘടനയ്ക്കും ഒപ്പം ചേർന്ന് ഇന്ത്യ ഈ ദിശയിൽ മറ്റൊരു സുപ്രധാന നടപടി സ്വീകരിചിരിക്കയാണ്.
ഇപ്പോൾ ലോകം എം-യോഗ ആപ്ലിക്കേഷന്റെ ശക്തി നേടാൻ പോകുന്നു. ഈ അപ്ലിക്കേഷനിൽ, യോഗ പരിശീലനത്തിന്റെ നിരവധി വീഡിയോകൾ സാധാരണ യോഗ പ്രോട്ടോകോളിനെ അടിസ്ഥാനമാക്കി ലോകത്തിന്റെ വിവിധ ഭാഷകളിൽ ലഭ്യമാകും. ആധുനിക സാങ്കേതികവിദ്യയുടെയും പുരാതന ശാസ്ത്രത്തിന്റെയും സംയോജനത്തിന്റെ മികച്ച ഉദാഹരണം കൂടിയാണിത്. ലോകമെമ്പാടും യോഗ വികസിപ്പിക്കുന്നതിലും ഒരു ലോകം ഒരു ആരോഗ്യം എന്ന്നതിനുള്ള ശ്രമങ്ങൾ വിജയിപ്പിക്കുന്നതിലും എം-യോഗ ആപ്ലിക്കേഷൻ വലിയ പങ്കുവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ”
ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ യോഗയുടെയും ആരോഗ്യത്തിൻറെയും പ്രചാരണത്തിന് ഈ മൊബൈൽ അപ്ലിക്കേഷൻ വളരെയധികം സഹായകമാകും, പ്രത്യേകിച്ചും നിലവിലുള്ള മഹാമാരിയുടെ കാലത്തു് . കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പശ്ചാത്തലം:
മൊബൈൽ-യോഗ കേന്ദ്രീകരിച്ച് ആയുഷ് മന്ത്രാലയവും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) സംയുക്തമായി 2019 മധ്യത്തിൽ ഒരു പദ്ധതി ഏറ്റെടുത്തു. 2030 ഓടെ സാർവത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിനായി ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കീഴിലുള്ള 'ആരോഗ്യമുള്ളവരായിരിക്കുക, മൊബൈൽ ആയിരിക്കുക' (ബിഎച്ച്ബിഎം) എന്ന ആശയം ഇത് വിഭാവനം ചെയ്തു. ആരോഗ്യമുള്ളവരായിരിക്കുക, മൊബൈൽ ആയിരിക്കുക (ബിഎച്ച്ബിഎം) സംരംഭം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ആഗോള പങ്കാളിത്തമാണ് സാംക്രമികേതര രോഗങ്ങളെ (എൻസിഡികൾ) നേരിടാൻ ദേശീയ ആരോഗ്യ വ്യവസ്ഥയുടെ പരിധിയിൽ മൊബൈൽ ഹെൽത്ത് (എം-ഹെൽത്ത്) സാങ്കേതികവിദ്യ വർദ്ധിപ്പിക്കാൻ സഹായിച്ചത്.
മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, ലോകാരോഗ്യ സംഘടനയും ആയുഷ് മന്ത്രാലയവും തമ്മിൽ 2019 ജൂലൈയിൽ ഒരു ധാരണാപത്രം ഒപ്പിട്ടു. എം-യോഗ പദ്ധതി നാല് മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു:
(1) പൊതുവായ ആരോഗ്യത്തിനായുള്ള പൊതു യോഗ പ്രോട്ടോക്കോൾ;
(2) മാനസികാരോഗ്യത്തിനും പ്രതിരോധത്തിനും വേണ്ടിയുള്ള യോഗ;
(3) കൗമാരക്കാർക്കുള്ള യോഗ; ഒപ്പം
(4) പ്രമേഹരോഗത്തിന്റെ ആദ്യത്തെ അവസ്ഥയിലുള്ളവർക്കുള്ള യോഗ.
ഇതിനെ അടിസ്ഥാനമാക്കി, ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക പങ്കാളികളുമായി കൂടിയാലോചിച്ച് ആവശ്യമായ ഹാൻഡ്‌ബുക്കും മൊബൈൽ ആപ്ലിക്കേഷനുകളും മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (എംഡിഎൻഐ) വികസിപ്പിക്കേണ്ടതായിരുന്നു. ഹാൻഡ്‌ബുക്കിന്റെ ജോലികൾ അവസാന ഘട്ടത്തിലാണ്, നിലവിൽ സമാരംഭിച്ച ആപ്ലിക്കേഷൻ യുഎന്നിന്റെ ആറ് ഔദ്യോഗിക ഭാഷകളിൽ രണ്ടെണ്ണത്തിൽ ലഭ്യമാണ്, അതായത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. പൊതുവായ സ്വാസ്ഥ്യത്തിനായുള്ള കോമൺ യോഗ പ്രോട്ടോക്കോൾ വിവിധ ദൈർഖ്യമുള്ള (45 മിനിറ്റ്, 20 മിനിറ്റ്, 10 മിനിറ്റ്) , യോഗ പ്രോട്ടോക്കോൾ ലഘുലേഖകൾ, വീഡിയോ ഷൂട്ടുകൾ, കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ലഘുലേഖകളുടെ രൂപകൽപ്പനയും, അവയുടെ 6 പ്രധാന യുഎൻ ഭാഷകളിലെ വിവർത്തനങ്ങളും മറ്റും തയ്യാറാക്കുന്നതിൽ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (എംഡിഎൻഐവൈ) ഒരു പ്രധാന പങ്ക് വഹിച്ചു. ,
(Release ID: 1729099)
Visitor Counter : 279
Read this release in:
Gujarati
,
Telugu
,
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Odia
,
Tamil