മന്ത്രിസഭ
ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മൊഹപാത്രയുടെ നിര്യാണത്തിൽ ക്യാബിനറ്റ് സെക്രട്ടറി അനുശോചിച്ചു
प्रविष्टि तिथि:
19 JUN 2021 11:07AM by PIB Thiruvananthpuram
ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മൊഹപാത്രയുടെ അകാല വേർപാടിൽ ക്യാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ഗൗബ അഗാധ ദുഖവും നടുക്കവും പ്രകടിപ്പിച്ചു.
അനുശോചന സന്ദേശത്തിൽ ശ്രീ. ഗൗബ പറഞ്ഞു :
" തന്ത്രപ്രധാനമായ ചിന്തയുടെയും നേതൃത്വത്തിന്റെയും അസാധാരണ ഗുണങ്ങളുള്ള ഒരു പ്രിയപ്പെട്ട സഹപ്രവർത്തകനും മികച്ച ഉദ്യോഗസ്ഥനുമായിരുന്നു ഡോ . മൊഹപാത്ര.
ഉന്നതാധികാര സമിതികളിൽ ഒന്നിന്റെ തലവനെന്ന നിലയിൽ, കോവിഡ് -19 മഹാമാരിക്കെതിരെ നടന്നു വരുന്ന പോരാട്ടത്തിൽ അദ്ദേഹം അങ്ങേയറ്റം അർപ്പണബോധത്തോടെ പ്രവർത്തിച്ചു.
കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ട്, സുഖമില്ലാതിരുന്നിട്ടും, വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ രാജ്യത്തുടനീളം ഓക്സിജന്റെ വിതരണം നിരീക്ഷിച്ച് കൊണ്ട് അദ്ദേഹം മണിക്കൂറുകളോളം ജോലി തുടർന്നു.
സജീവമായ സമീപനത്തിനും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയ്ക്കും അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടും. . അദ്ദേഹത്തിന്റെ അകാല വിയോഗം നമുക്കെല്ലാവർക്കും നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ”
(रिलीज़ आईडी: 1728463)
आगंतुक पटल : 192
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada