പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇതിഹാസ കായിക തരാം മിൽഖ സിംഗിന്റ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 19 JUN 2021 8:16AM by PIB Thiruvananthpuram

ഇതിഹാസ കായിക താരം  ശ്രീ മിൽക്ക സിംഗ് ജിയുടെ  നിര്യാണത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കടുത്ത ദുഖം രേഖപ്പെടുത്തി. രാജ്യത്തിന്റെ ഭാവനയെ ആകർഷിക്കുകയും എണ്ണമറ്റ ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടുകയും ചെയ്ത ഒരു കായികതാരമായി ശ്രീ മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു, "ശ്രീ മിൽക്ക സിംഗ് ജിയുടെ  വിയോഗത്തോടെ , രാജ്യത്തിന്റെ ഭാവനയെ പിടിച്ചെടുക്കുകയും എണ്ണമറ്റ ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടുകയും ചെയ്ത ഒരു കായികതാരത്തെയാണ്  നമുക്ക് നഷ്ടമായത്.  തന്റെ  പ്രചോദനാത്മക വ്യക്തിത്വം  അദ്ദേഹത്തെ ദശലക്ഷക്കണക്കിന് പേരുടെ സ്നേഹഭാജനമാക്കി . അദ്ദേഹത്തിന്റെ വേർപാട് തീവ്രവേദനയുളവാക്കുന്നു. "

"കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ശ്രീ മിൽക്ക സിംഗ് ജിയുമായി സംസാരിച്ചിരുന്നു. ഇത് ഞങ്ങളുടെ അവസാന സംഭാഷണമാകുമെന്ന് എനിക്കറിയില്ലായിരുന്നു. വളർന്നുവരുന്ന നിരവധി കായികതാരങ്ങൾക്ക് അദ്ദേഹത്തിന്റെ ജീവിത യാത്രയിൽ നിന്ന് ശക്തി ലഭിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള നിരവധി ആരാധകർക്കും എന്റെ അനുശോചനം. "


(रिलीज़ आईडी: 1728426) आगंतुक पटल : 238
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada