പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിൽ റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


ദുരന്തത്തിന് ഇരയായവർക്ക് പ്രധാനമന്ത്രി ആശ്വാസധനം പ്രഖ്യാപിച്ചു

പോസ്റ്റഡ് ഓണ്‍: 16 JUN 2021 2:11PM by PIB Thiruvananthpuram

ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ റോഡപകടത്തെ തുടർന്നുണ്ടായ  ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. അപകടത്തിന് ഇരയായവർക്കുള്ള ആശ്വാസധനവും  പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ റോഡപകടത്തെ തുടർന്നുണ്ടായ  ജീവഹാനിയിൽ ദുഖിതരാണെന്ന് പി‌എം‌ഒ ട്വീറ്റ് ചെയ്തു. ഉറ്റവരെയും ,ബന്ധുക്കളെയും നഷ്ടമായവരെ അനുശോചനം  അറിയിച്ച പ്രധാനമന്ത്രി,  അപകടത്തിൽ  മരണമടഞ്ഞവരുടെ അടുത്ത  ബന്ധുക്കൾക്ക്  രണ്ട് ലക്ഷം രൂപ വീതം പി എം എൻ ആർ എഫിൽ നിന്നും  ആശ്വാസധനം നൽകുമെന്നും വ്യക്തമാക്കി.

****


( റിലീസ് ഐ.ഡി: 1727562) സന്ദര്‍ശക കൗണ്ടര്‍ : 168