ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

70 ദിവസത്തിനുശേഷം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 9 ലക്ഷത്തില്‍ താഴെയായി


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,224 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

ഒരു മാസത്തിലേറെയായി പ്രതിദിന രോഗമുക്തര്‍ പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

രോഗമുക്തി നിരക്ക് 95.8% ആയി വര്‍ധിച്ചു

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.22%, തുടര്‍ച്ചയായ ഒമ്പതാം ദിവസവും 5 ശതമാനത്തില്‍ താഴെ

Posted On: 16 JUN 2021 10:52AM by PIB Thiruvananthpuram

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്തു കുറഞ്ഞുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ഒമ്പതാം ദിവസവും പുതിയ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരമായ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണിത്.


ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും പതിവായി കുറയുകയാണ്. രാജ്യത്തു നിലവില്‍ ചികിത്സയിലുള്ളത് 8,65,432 പേരാണ്. 70 ദിവസത്തിനുശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 9 ലക്ഷത്തില്‍ താഴെയായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 47,946-ന്റെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.92% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
 
കൂടുതല്‍ പേര്‍ സുഖം പ്രാപിക്കുന്നതിനാല്‍, തുടര്‍ച്ചയായ 34-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,628 പേരാണ് രോഗമുക്തരായത്. പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ, 45 ആയിരത്തില്‍ കൂടുതലാണ്  (45,404) രേഖപ്പെടുത്തിയ രോഗമുക്തരുടെ എണ്ണം.


രാജ്യത്തിതുവരെ ആകെ 2,83,88,100 പേരാണ്  കോവിഡ്-19 മഹാമാരിയില്‍ നിന്നു സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,628 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 95.8 ശതമാനമായി വര്‍ധിച്ചു.


രാജ്യത്ത് പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 19,30,987 പരിശോധനകളാണ്. ആകെ 38.33 കോടിയിലേറെ (38,33,06,971) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധന വര്‍ധിപ്പിക്കുമ്പോഴും, പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 4.17 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 3.22 ശതമാനവുമാണ്. തുടര്‍ച്ചയായ 9 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.

പ്രതിരോധ കുത്തിവയ്പില്‍ 26 കോടി എന്ന നേട്ടം ഇന്നലെ ഇന്ത്യ മറികടന്നു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക കണക്കനുസരിച്ച് 36,17,099 സെഷനുകളിലൂടെ ആകെ 26,19,72,014 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,00,458 വാക്‌സിന്‍ ഡോസുകള്‍ നല്‍കി.

താഴെപ്പറയുന്നവ ഇതില്‍ ഉള്‍പ്പെടുന്നു:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,00,79,330
രണ്ടാം ഡോസ് 70,00,612

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,69,10,170
രണ്ടാം ഡോസ് 89,10,305

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 4,51,03,965
രണ്ടാം ഡോസ് 9,00,035

45 മുതല്‍ 60 വയസ്സ് വരെയുള്ളവര്‍
ഒന്നാം ഡോസ് 7,72,98,842
രണ്ടാം ഡോസ് 1,22,00,449

60 വയസ്സിനു മുകളിലുള്ളവര്‍
ഒന്നാം ഡോസ് 6,32,89,614
രണ്ടാം ഡോസ് 2,02,78,692

ആകെ 26,19,72,014

***


(Release ID: 1727453) Visitor Counter : 194