പ്രധാനമന്ത്രിയുടെ ഓഫീസ്‌

എഴുത്തിന്റെ കഴിവുകൾ ഉപയോഗപ്പെടുത്താനും ഇന്ത്യയുടെ ബൗദ്ധിക വ്യവഹാരത്തിലേക്ക് സംഭാവന നൽകാനും പ്രധാനമന്ത്രി യുവാക്കളെ ക്ഷണിച്ചു

Posted On: 08 JUN 2021 8:30PM by PIB Thiruvananthpuram

ഭാവിയിലെ നേതൃപാടവങ്ങൾക്കായി യുവ പഠിതാക്കളെ പരിപോഷിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതിയായ 'യുവ' യെ കുറിച്ച് അറിയാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവാക്കളെ ക്ഷണിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"യുവാക്കൾക്ക് അവരുടെ എഴുത്ത് കഴിവുകൾ ഉപയോഗപ്പെടുത്തുന്നതിനും ഇന്ത്യയുടെ ബൗദ്ധിക വ്യവഹാര ത്തിന് സംഭാവന നൽകുന്നതിനുമുള്ള രസകരമായ അവസരമാണിത്. കൂടുതലറിയാൻ 
 https://innovateindia.mygov.in/yuva/ ” സന്ദർശിക്കുക .

ദേശീയ വിദ്യാഭ്യാസ നയം 2020,  യുവ മനസ്സുകളെ ശാക്തീകരിക്കുന്നതിനും ഭാവിയിലെ നേതൃപാടവങ്ങൾക്കായി യുവ പഠിതാക്കളെ പരിപോഷിപ്പിക്കാൻ കഴിയുന്ന ഒരു പഠന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും ഊന്നൽ നൽകുന്നു.

ഈ ലക്ഷ്യം വളർത്തിയെടുക്കുന്നതിനും ഇന്ത്യയുടെ 75 വർഷത്തെ സ്വാതന്ത്ര്യത്തിന്റെ സ്മരണയ്ക്കായി, ഒരു ദേശീയ പദ്ധതി , പ്രധാനമന്ത്രിയുടെ യുവജനങ്ങളെ ഉപദേശിക്കുന്നതിനുള്ള പദ്ധതി , "യുവ",   നാളത്തെ നേതാക്കളുടെ അടിത്തറ ഉറപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കും. .

അടിസ്ഥാനപരമായി, 75 വർഷത്തെ സ്വാതന്ത്ര്യത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ ഇന്ത്യൻ സാഹിത്യത്തിന്റെ ആധുനിക അംബാസഡർമാരെ വളർത്തിയെടുക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. പുസ്തക പ്രസിദ്ധീകരണ രംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണ്, തദ്ദേശീയ സാഹിത്യത്തിന്റെ ഈ നിധി കൂടുതൽ വർദ്ധിപ്പിക്കുന്നതിന്, ആഗോള വേദിയിൽ  ഇത് ഉയർത്തിക്കാട്ടേണ്ടത് അനിവാര്യമാണ്.

*****



(Release ID: 1725583) Visitor Counter : 128