പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു


സ്‌പോർട്‌സ് നമ്മുടെ ദേശീയ സ്വഭാവത്തിന്റെ ഹൃദയഭാഗത്താണ്, ഒപ്പം നമ്മുടെ യുവാക്കൾ കായികവും ശക്തവും ഊർജ്ജസ്വലവുമായ ഒരു സംസ്കാരം സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി


135 കോടി ഇന്ത്യക്കാരുടെ ആശംസകൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന നമ്മുടെ ചെറുപ്പക്കാർക്കൊപ്പമുണ്ടാകും: പ്രധാനമന്ത്രി


പ്രതിരോധ കുത്തിവയ്പ്പ് മുതൽ പരിശീലന സൗകര്യങ്ങൾ വരെ,നമ്മുടെ കായികതാരങ്ങളുടെ എല്ലാ ആവശ്യങ്ങളും മുൻ‌ഗണനയോടെ നിറവേറ്റണം: പ്രധാനമന്ത്രി


ആഗോള വേദിയിൽ തിളങ്ങുന്ന ഓരോ യുവ കായികതാരവും ആയിരം പേർക്കു കൂടി സ്പോർട്സ് ഏറ്റെടുക്കാൻ പ്രചോദനമാകും: പ്രധാനമന്ത്രി


ജൂലൈയിൽ ഒരു വീഡിയോ കോൺഫറൻസിലൂടെ നമ്മുടെ ഒളിമ്പിക്സ് സംഘവുമായി ഞാൻ ബന്ധപ്പെടും, അവരെ പ്രോത്സാഹിപ്പിക്കാനും അഭിമാനകരമായ ഒരു രാഷ്ട്രം അവരോടൊപ്പം നിൽക്കുന്നുവെന്ന് ഉറപ്പാക്കാനും: പ്രധാനമന്ത്രി

Posted On: 03 JUN 2021 4:31PM by PIB Thiruvananthpuram

ടോക്കിയോ ഒളിമ്പിക്സിന് 50 ദിവസം അവശേഷിക്കെ, ഇന്ത്യയുടെ ഒളിമ്പിക്സ് തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു. വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിനുള്ള പ്രവർത്തന സന്നദ്ധതയുടെ വിവിധ വശങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ ഒരു അവതരണം നടത്തി. പകർച്ചവ്യാധികൾക്കിടയിൽ കായികതാരങ്ങൾക്ക് തടസ്സമില്ലാത്ത പരിശീലനം ഉറപ്പുവരുത്തുന്നതിനുള്ള വിവിധ നടപടികൾ, ഒളിമ്പിക് ക്വാട്ട നേടുന്നതിനുള്ള അന്താരാഷ്ട്ര മത്സരങ്ങളിലെ പങ്കാളിത്തം , അത്ലറ്റുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകൽ, അവർക്ക് ഇഷ്ടാനുസൃതമുള്ള  പിന്തുണ എന്നിവ അവലോകന വേളയിൽ പ്രധാനമന്ത്രിയെ ധരിപ്പിച്ചു .


പ്രതിരോധ കുത്തിവയ്പ്പ് നിലയെക്കുറിച്ചും സപ്പോർട്ട് സ്റ്റാഫുകളെക്കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിച്ചു. . ടോക്കിയോ ഒളിമ്പിക്സിലേക്ക് യാത്ര ചെയ്യുന്ന യോഗ്യതയുള്ള / സാധ്യതയുള്ള അത്ലറ്റ്, സപ്പോർട്ട് സ്റ്റാഫ്, ഉദ്യോഗസ്ഥർ എന്നിവർക്ക് എത്രയും വേഗം വാക്സിനേഷൻ നൽകണമെന്ന് പ്രധാന മന്ത്രി നിർദ്ദേശിച്ചു.
.
ജൂലൈയിൽ ഒരു വീഡിയോ കോൺഫറൻസിലൂടെ നമ്മുടെ  ഒളിമ്പിക്സ് സംഘവുമായി ബന്ധപ്പെടുമെന്നും എല്ലാ ഇന്ത്യക്കാർക്കും വേണ്ടി അവരെ പ്രോത്സാഹിപ്പിക്കാനും  ആശംസകൾ നേരനുമെന്നും  പ്രധാനമന്ത്രി പറഞ്ഞു. സ്‌പോർട്‌സ് നമ്മുടെ ദേശീയ സ്വഭാവത്തിന്റെ ഹൃദയഭാഗമാണെന്നും നമ്മുടെ  യുവാക്കൾ കായിക സംസ്കാരത്തെ ശക്തവും ഊർജ്ജസ്വലവുമായ സംസ്കാരം സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 135 കോടി ഇന്ത്യക്കാരുടെ ആശംസകൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന നമ്മുടെ ചെറുപ്പക്കാർക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള വേദിയിൽ തിളങ്ങുന്ന ഓരോ യുവ കായികതാരവും  ആയിരം പേർക്കു കൂടി സ്പോർട്സ് ഏറ്റെടുക്കാൻ പ്രചോദനമാകുമെന്നും  പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഒളിമ്പിക്സിൽ പങ്കെടുക്കുമ്പോൾ അത്ലറ്റുകളെ പ്രചോദിപ്പിക്കുന്നതിനും കായികതാരങ്ങളുടെ മനോവീര്യം ഉയർത്തുന്നതിനും പ്രത്യേക ശ്രദ്ധ നൽകുമെന്ന് അധികൃതർ അറിയിച്ചു. അതിനാൽ, മത്സരത്തിനിടയിൽ 
ഇന്ത്യയിലുള്ള   അവരുടെ മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായും  പതിവായി  വീഡിയോ കോൺഫറൻസുകൾ സംഘടിപ്പിക്കും.
11 കായിക  ഇനങ്ങളിലായി  100 കായികതാരങ്ങൾ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ടെന്നും . 25 കായികതാരങ്ങൾ  യോഗ്യത നേടാൻ സാധ്യതയുണ്ടെന്നും  ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. 2021 ജൂൺ അവസാനത്തോടെ ഇത്ഇതിന്റെ വിശദ വിവരങ്ങൾ  പുറത്തുവരും. റിയോ ഡി ജനീറോയിൽ  നടന്ന  2016 ലെ അവസാന പാരാലിമ്പിക്‌സിൽ  മൊത്തം 19 ഇന്ത്യൻ അത്‌ലറ്റുകൾ പങ്കെടുത്തു. 26 പാരാ അത്‌ലറ്റുകൾ യോഗ്യത നേടി, 16 അത്‌ലറ്റുകൾ കൂടി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാൻ  സാധ്യതയുണ്ട്.

 

***



(Release ID: 1724097) Visitor Counter : 263