മന്ത്രിസഭ

സുസ്ഥിര നഗരവികസന മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിൽ സഹകരണത്തിനുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

Posted On: 02 JUN 2021 12:51PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം , കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയവും   ജപ്പാന്റെ  ഭൂമി, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത, ടൂറിസം മന്ത്രാലയവും   തമ്മിലുള്ള സുസ്ഥിര നഗരവികസനം സംബന്ധിച്ച സഹകരണ കരാറിൽ ഒപ്പുവയ്ക്കാൻ അംഗീകാരം നൽകി.   നഗരവികസനത്തെക്കുറിച്ച് നിലവിലുള്ള 2007 ലെ ധാരണാപത്രത്തിന്  പകരമുള്ളതാണിത് 


നടപ്പാക്കൽ തന്ത്രം:

ധാരണാപത്രത്തിന്റെ ചട്ടക്കൂടിനു കീഴിൽ സഹകരണത്തെക്കുറിച്ചുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഒരു സംയുക്ത   പ്രവർത്തക  ഗ്രൂപ്പ് (ജെഡബ്ല്യുജി) രൂപീകരിക്കും. ഈ സമിതി വർഷത്തിൽ ഒരിക്കൽ ജപ്പാനിലും ഇന്ത്യയിലും കൂടിക്കാഴ്ച നടത്തും.

ഈ ധാരണാപത്രം പ്രകാരമുള്ള  സഹകരണം അത്  ഒപ്പ് വച്ച തീയതിയിൽ ആരംഭിച്ച് 5 വർഷത്തേക്ക് തുടരും. അതിനുശേഷം, തുടർച്ചയായി 5 വർഷ കാലാവധിയ്ക്കു  ഇത് സ്വാമേധയാ  പുതുക്കാം.

പ്രധാന ഗുണഫലം :

സുസ്ഥിര നഗരവികസന രംഗത്ത്  ഇരു രാജ്യങ്ങളും തമ്മിൽ   ശക്തമായ, ആഴത്തിലുള്ള, ദീർഘകാല ഉഭയകക്ഷി സഹകരണം   പ്രോത്സാഹിപ്പിക്കും.

നേട്ടങ്ങൾ:

നഗര ആസൂത്രണം, സ്മാർട്ട് നഗരങ്ങളുടെ വികസനം, മിതമായ നിരക്കിലുള്ള  ഭവനം, (വാടക ഭവനങ്ങൾ ഉൾപ്പെടെ), നഗര പ്രളയം കൈകാര്യം ചെയ്യൽ, മലിനജല, മാലിന്യ ജല മാനേജുമെന്റ്, നഗര ഗതാഗതം (ഇന്റലിജന്റ് ട്രാൻസ്പോർട്ട് മാനേജ്മെന്റ്  സംവിധാനം  ട്രാൻസിറ്റ്-ഓറിയന്റഡ് ഡവലപ്മെൻറ് ആൻഡ് മൾട്ടിമോഡൽ ഇന്റഗ്രേഷൻ  സംവിധാനം എന്നിവ ഉൾപ്പെടെ) ), ദുരന്ത പ്രതിരോധ വികസനം  തുടങ്ങിയ മേഖലകളിൽ ഒട്ടേറെ തൊഴിലവസരങ്ങൾ ഈ ധാരണാപത്രം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

വിശദാംശങ്ങൾ:

നഗര ആസൂത്രണം, സ്മാർട്ട് നഗര വികസനം, താങ്ങാനാവുന്ന ഭവനം (വാടക ഭവനങ്ങൾ ഉൾപ്പെടെ), നഗര പ്രളയം കൈകാര്യം ചെയ്യൽ, മലിനജല, മാലിന്യ ജല മാനേജുമെന്റ്, ഇന്റലിജന്റ് ട്രാൻസ്പോർട്ട് എന്നിവയുൾപ്പെടെ സുസ്ഥിര നഗരവികസന മേഖലയിൽ ഇന്ത്യ-ജപ്പാൻ സാങ്കേതിക സഹകരണം സുഗമമാക്കുക, ശക്തിപ്പെടുത്തുക എന്നിവയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങൾ മാനേജ്മെന്റ് സിസ്റ്റം, ട്രാൻസിറ്റ്-ഓറിയന്റഡ് ഡവലപ്മെന്റ്, മൾട്ടിമോഡൽ ഇന്റഗ്രേഷൻ, ദുരന്ത പ്രതിരോധ വികസനം, മറ്റ് മേഖലകൾ  തുടങ്ങിയ രംഗങ്ങളിലെ  പ്രധാന പഠനങ്ങളും മികച്ച സമ്പ്രദായങ്ങളും കൈമാറാൻ നിർദ്ദിഷ്ട ധാരണാപത്രം സഹായിക്കും.

 

***


(Release ID: 1723707) Visitor Counter : 258