റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനോ പുതുക്കുന്നതിനോ ഉള്ള ഫീസ് അടയ്ക്കുന്നതിൽ നിന്ന് ബാറ്ററി പ്രവർത്തിപ്പിക്കുന്ന വാഹനങ്ങളെ ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ  കരട് വിജ്ഞാപനം പുറത്തിറക്കി .

Posted On: 01 JUN 2021 10:45AM by PIB Thiruvananthpuramന്യൂ ഡൽഹി, ജൂൺ  1 ,2021

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനോ ,പുതുക്കുന്നതിനോ വേണ്ടി ബാറ്ററി ഓപ്പറേറ്റഡ് വാഹനങ്ങളെ  (ബി‌ഒവി) ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിച്ചും ,(ആർ‌സി) പുതിയ രജിസ്ട്രേഷൻ മാർക്കിന്റെ അസൈൻമെന്റിനും  1989 ലെ  കേന്ദ്ര  മോട്ടോർ വെഹിക്കിൾ നിയമം ഭേദഗതി ചെയ്യുന്നതിനായി ,2021 മെയ് 27 ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.   ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത് .ഈ കരട് വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ പൊതുജനങ്ങളിൽ നിന്നും എല്ലാ പങ്കാളികളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നതാണ്. 

 

IE

 

 (Release ID: 1723371) Visitor Counter : 175