പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് മൂലം വരുമാനമുള്ള അംഗത്തെ നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള കൂടുതൽ നടപടികൾ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചു


കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ കീഴിലുള്ളവരുടെ ആശ്രിതർക്ക് കുടുംബ പെൻഷൻ നൽകും


ഇ ഡി എൽ ഐ പദ്ധതിയ്ക്ക് കീഴിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ഉദാരവൽക്കരിക്കുകയും ചെയ്തു

കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഈ പദ്ധതികൾ സഹായിക്കും: പ്രധാനമന്ത്രി

Posted On: 29 MAY 2021 7:47PM by PIB Thiruvananthpuram

കുട്ടികൾക്കായുള്ള പി എം കെയേഴ്‌സ്- ന് കീഴിൽ പ്രഖ്യാപിച്ച നടപടികൾക്ക് പുറമേ, കോവിഡ് ബാധിച്ച കുട്ടികളുടെ ശാക്തീകരണം, കോവിഡ് മൂലം വരുമാനമുള്ള അംഗത്തെ നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് കൂടുതൽ നടപടികൾ കേന്ദ്ര  ഗവൺമെന്റ് പ്രഖ്യാപിച്ചു. കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പെൻഷനും മെച്ചപ്പെട്ടതും ഉദാരവൽക്കരിച്ചതുമായ ഇൻഷുറൻസ് നഷ്ടപരിഹാരവും  നൽകും.
തന്റെ ഗവണ്മെന്റ് അവരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികളിലൂടെ, അവർ അഭിമുഖീകരിച്ചേക്കാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് (ഇ എസ ഐ സി )യ്ക്ക്  കീഴിലുള്ള കുടുംബ പെൻഷൻ
മാന്യമായ ജീവിതം നയിക്കുന്നതിനും നല്ല ജീവിതനിലവാരം നിലനിർത്തുന്നതിനും കുടുംബത്തെ സഹായിക്കുന്നതിന്, തൊഴിൽ സംബന്ധമായ മരണ കേസുകൾക്കുള്ള ഇ എസ ഐ സി പെൻഷൻ പദ്ധതിയുടെ ആനുകൂല്യം കോവിഡ് മൂലം മരണമടഞ്ഞവർക്കു കൂടി  വ്യാപിപ്പിക്കുകയാണ്. അത്തരം വ്യക്തികളുടെ ആശ്രിത കുടുംബാംഗങ്ങൾക്ക് നിലവിലുള്ള മാനദണ്ഡമനുസരിച്ച് തൊഴിലാളിയ്ക്ക് കിട്ടിയിരുന്ന  ശരാശരി ദൈനംദിന വേതനത്തിന്റെ 90% ന് തുല്യമായ പെൻഷന്റെ ആനുകൂല്യത്തിന് അർഹതയുണ്ട്. ഈ ആനുകൂല്യം, മുൻ‌കാല പ്രാബല്യത്തോടെ  24.03.2020 മുതൽ 24.03.2022 വരെ  ലഭ്യമാകും.

ഇ ഡി  എൽ  ഐ പദ്ധതിയ്ക്ക് കീഴിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ഉദാരവൽക്കരിക്കുകയും ചെയ്തു. മറ്റെല്ലാ ഗുണഭോക്താക്കൾക്കും പുറമെ, കോവിഡ്   മൂലം ജീവൻ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളെ ഇത് സഹായിക്കും.

പരമാവധി ഇൻഷുറൻസ് ആനുകൂല്യത്തിന്റെ തുക 6 ലക്ഷം രൂപയിൽ  നിന്ന്  7 ലക്ഷം രൂപയായി  ഉയർത്തി
മിനിമം ഇൻഷുറൻസ് ആനുകൂല്യമായ 2.5 ലക്ഷം രൂപ  പുന സ്ഥാപിച്ചു,  2020 ഫെബ്രുവരി 15 മുതൽ മുൻ‌കാല പ്രാബല്യത്തോടെ അടുത്ത മൂന്ന് വർഷത്തേക്ക് ഇത് ബാധകമായിരിക്കും. 

 കരാർ / കാഷ്വൽ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതിനായി, ഒരു സ്ഥാപനത്തിൽ മാത്രം തുടർച്ചയായ തൊഴിൽ എന്ന വ്യവസ്ഥ ഉദാരവൽക്കരിക്കപ്പെട്ടു,  മരണത്തിന് മുമ്പുള്ള കഴിഞ്ഞ 12 മാസങ്ങളിൽ ജോലിയിൽ മാറ്റം വരുത്തിയ ജീവനക്കാരുടെ പോലും കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ഈ പദ്ധതികളുടെ വിശദമായ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ തൊഴിൽ, തൊഴിൽ മന്ത്രാലയം പുറപ്പെടുവിക്കുന്നതാണ് .


***


(Release ID: 1722777) Visitor Counter : 379