ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറഞ്ഞു ,22,28,724 ആയി; കഴിഞ്ഞ 24 മണിക്കൂറിൽ 1,14,428 കുറവ് രേഖപ്പെടുത്തി


കഴിഞ്ഞ 24 മണിക്കൂറിൽ 1.73 ലക്ഷം കേസുകളുമായി രാജ്യത്തെ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ 45 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ

തുടർച്ചയായ പതിനാറാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം രോഗ സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ.

രോഗമുക്തി നിരക്ക് ഉയർന്നു 90.80% ആയി

പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് നിലവിൽ
9.84 %.

പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 8. 36%. തുടർച്ചയായ അഞ്ചാം ദിവസവും ഇത് 10 ശതമാനത്തിൽ താഴെ

പരിശോധന ശേഷി ഗണ്യമായി വർധിച്ചു - ഇതുവരെ ആകെ 34.1 കോടി പരിശോധനകൾ നടത്തി

प्रविष्टि तिथि: 29 MAY 2021 10:20AM by PIB Thiruvananthpuram

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 22,28,724  ആയി കുറഞ്ഞു. 2021 മെയ് 10 ന് ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ  8.04% ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ  1,14,428 പേരുടെ കുറവ് രേഖപ്പെടുത്തി.

  കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പ്രവണത തുടർന്നുകൊണ്ട്, തുടർച്ചയായ 13 മത് ദിവസവും രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിൽ താഴെ.കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയാണ്. 1,73,790   പേർക്ക് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചു.

തുടർച്ചയായ പതിനാറാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം രോഗ സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ.കഴിഞ്ഞ 24 മണിക്കൂറിൽ 2,84,601  പേർ രോഗ മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിലെ പ്രതിദിന കേസുകളെക്കാൾ  1,10,811 കൂടുതൽ പേർക്ക് രോഗം ഭേദമായി
 മഹാമാരിയുടെ ആരംഭം മുതൽ ഇതുവരെ ഇന്ത്യയിൽ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,51,78,011 ആണ്.രോഗമുക്തി നിരക്ക് ഉയർന്നു 90.80% ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ 20,80,048 പരിശോധനകൾ നടത്തി.
രാജ്യത്ത് ഇതുവരെ 34.11 കോടി  പരിശോധനകൾ നടത്തി.

  
 പ്രതിവാര രോഗ സ്ഥിരീകരണ  നിരക്കിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നു. നിലവിൽ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 9.54%  ആയി കുറഞ്ഞു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.36% ആയി കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസം ഇത് 10 ശതമാനത്തിൽ താഴെയാണ്.

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 29,72,971 സെഷനുകളിലായി രാജ്യവ്യാപകമായി ആകെ  20,89,02,445   കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന്  വരെ നൽകി.

 

***


(रिलीज़ आईडी: 1722615) आगंतुक पटल : 255
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada