ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

തുടർച്ചയായി 13-ആം ദിവസവും രാജ്യത്ത് പ്രതിദിന രോഗമുക്തി നേടിയവരുടെ എണ്ണം പ്രതിദിന പുതിയ കേസുകളെക്കാൾ കൂടുതൽ

प्रविष्टि तिथि: 26 MAY 2021 9:52AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹിമെയ് 26, 2021

 

തുടർച്ചയായി 13-ആം ദിവസവും രാജ്യത്ത് പ്രതിദിന രോഗമുക്തി നേടിയവരുടെ എണ്ണം പ്രതിദിന പുതിയ കേസുകളെക്കാൾ കൂടുതലാണ്കഴിഞ്ഞ 24 മണിക്കൂറിൽ 2,95,955 പേർ രോഗ മുക്തരായി -  പുതിയ കേസുകളെക്കാൾ 87,034 കൂടുതൽ പേർ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് 2,43,50,816 ആയിദേശിയ രോഗമുക്തി നിരക്ക് 88.66% ആണ്.

ഇതുവരെ 20 കോടി വാക്സിൻ ഡോസുകൾ നൽകി ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടുഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 28,70,378 സെഷനുകളിലായി 20,06,62,456 വാക്സിൻ ഡോസ് വിതരണം ചെയ്തു. 

കഴിഞ്ഞ പത്ത് ദിവസങ്ങളിൽ തുടർച്ചയായി പ്രതിദിന പുതിയ കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാണ്കഴിഞ്ഞ 24 മണിക്കൂറിൽ 2,08,921 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.  

 

ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം ഇന്ന് 24,95,591 ആയി കുറഞ്ഞുഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 9.19% ആണ്കഴിഞ്ഞ 24 മണിക്കൂറിൽ 91,191 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിട്ടിരിക്കുന്നത്. 

 

കഴിഞ്ഞ 24 മണിക്കൂറിൽ 22,17,320 കോവിഡ് പരിശോധനകളാണ് നടന്നത്ഇതുവരെ 33,48,11,496 പരിശോധനകൾ നടന്നിട്ടുണ്ട്പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.42% ആണ്പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.45% ആയി കുറഞ്ഞിട്ടുണ്ട്.

 

RRTN


(रिलीज़ आईडी: 1722062) आगंतुक पटल : 216
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Odia , Tamil , Telugu , Kannada