ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഒറ്റദിവസത്തെ ഏറ്റവുമധികം കോവിഡ് പരിശോധനകള്‍ എന്ന നേട്ടത്തില്‍ ഇന്ത്യ; 24 മണിക്കൂറിനിടെ നടത്തിയത് 21.23 ലക്ഷം പരിശോധനകള്‍



തുടര്‍ച്ചയായ അഞ്ചാം ദിനവും 20 ലക്ഷത്തിലേറെ പ്രതിദിന പരിശോധനകള്‍


36 ദിവസത്തിനുശേഷം പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 2.4 ലക്ഷം എന്ന ഏറ്റവും കുറഞ്ഞ നിലയില്‍


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 11.34 ശതമാനമായി കുറഞ്ഞു

Posted On: 23 MAY 2021 11:25AM by PIB Thiruvananthpuram

പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ രാജ്യം പുതിയ നാഴികക്കല്ലു പിന്നിട്ടു. 24 മണിക്കൂറിനിടെ 21.23 ലക്ഷം പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് 20 ലക്ഷത്തിലേറെ പരിശോധനകള്‍ നടത്തുന്നത്. പ്രതിദിനം 25 ലക്ഷത്തിലേറെ പരിശോധനകള്‍ നടത്താനുള്ള ശേഷി ഇന്ത്യക്കുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,23,782 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 11.34 ശതമാനമായി കുറഞ്ഞു. മെയ് പത്തിനുശേഷം ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇതെത്തുകയും ചെയ്തു.

തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിദിന  രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷത്തില്‍ കുറവാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842  പേര്‍ക്കാണു രോഗം ബാധിച്ചത്. 2021 ഏപ്രില്‍ 17നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. അന്ന് പ്രതിദിന രോഗബാധിതരുടെ എണ്ണം 2.34 ലക്ഷമായിരുന്നു.

തുടര്‍ച്ചയായ ഒമ്പതാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,55,102 പേരാണ് രോഗമുക്തരായത്.

രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം നിലവില്‍ 2,34,25,467 ആണ്. ദേശീയ രോഗമുക്തി നിരക്ക് 88.3 ശതമാനം.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 28,05,399 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,001 -ന്റെ കുറവാണുണ്ടായത്. ആകെ രോഗബാധിതരുടെ 10.57 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ 66.88 ശതമാനവും ഏഴു സംസ്ഥാനങ്ങളിലാണ്. 

ദേശീയ മരണനിരക്ക് 1.13 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3741 പേരുടെ മരണമാണ് കോവിഡ് ബാധിച്ചെന്നു സ്ഥിരീകരിച്ചത്. ഇതില്‍ 73.88 ശതമാനവും പത്തു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍; 682 മരണം. കര്‍ണാടകത്തില്‍ 451 പേരും മരിച്ചു.

രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയത് 19.5 കോടി പേര്‍ക്കാണ്. ഇന്നു രാവിലെ ഏഴുവരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം 28,00,808 സെഷനുകളിലായി 19,50,04,184 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. 97,52,900 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യഡോസ് വാക്‌സിനും 67,00,614 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 1,49,52,345 മുന്‍നിരപ്രവര്‍ത്തകര്‍ ആദ്യ ഡോസും 83,26,534 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 18-44 പ്രായപരിധിയിലുള്ള 99,93,908 ഗുണഭോക്താക്കള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 45-60 പ്രായപരിധിയിലുള്ള 6,06,90,560 പേര്‍ ആദ്യ ഡോസും 97,87,289 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. അറുപതിനുമേല്‍ പ്രായമുള്ള 5,65,55,558 പേര്‍ ആദ്യ ഡോസും 1,82,44,476 പേര്‍ രണ്ടാം  ഡോസ് വാക്‌സിനും സ്വീകരിച്ചു.

നല്‍കിയ വാക്‌സിനുകളുടെ 66.27 ശതമാനവും പത്തു സംസ്ഥാനങ്ങളിലാണ്.

***




(Release ID: 1721024) Visitor Counter : 230