ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
2021 ജൂൺ 15 വരെയുള്ള വാക്സിൻ ഡോസ് വിതരണ ലഭ്യതയെ പറ്റി കേന്ദ്ര ഗവൺമെന്റ്, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുൻകൂട്ടി അറിയിപ്പ് നൽകുന്നു
കോവിഡ് വാക്സിൻ നൽകുന്നതിന്സംസ്ഥാനങ്ങൾ, ജില്ലാതലത്തിലും കോവിഡ് വാക്സിനേഷൻ കേന്ദ്ര തലത്തിലും ഒരു പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകി
വാക്സിനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം തടയുന്നതിന് കോവിൻ പോർട്ടലിൽ മുൻകൂട്ടി ഒരു കലണ്ടർ പ്രസിദ്ധീകരിക്കണം
Posted On:
19 MAY 2021 12:13PM by PIB Thiruvananthpuram
നവീകരിച്ച വില ഉൾപ്പെടെ കോവിഡ്-19 വാക്സിനുമായി ബന്ധപ്പെട്ട് ഊർജ്ജസ്വലമാക്കിയ ദേശീയ വാക്സിനേഷൻ നയം 2021 മെയ് ഒന്ന് മുതൽ നടപ്പാക്കി വരുന്നു.
എല്ലാ മാസവും കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി അംഗീകാരം നൽകുന്ന വാക്സിന്റെ 50 ശതമാനവും കേന്ദ്ര ഗവൺമെന്റ് നേരിട്ട് സംഭരിക്കുകയും നേരത്തെ ചെയ്തതുപോലെ സംസ്ഥാനങ്ങൾക്ക് അവ സൗജന്യമായി തുടർന്നും നൽകുകയും ചെയ്യും . ഇതുകൂടാതെ എല്ലാമാസവും, കേന്ദ്ര ഡ്രഗ്സ്സ്ലബോറട്ടറി അംഗീകാരം നൽകിയ അവശേഷിക്കുന്ന 50% വാക്സിൻ സംസ്ഥാന ഗവൺമെന്റ്കൾക്കും സ്വകാര്യ ആശുപത്രികൾക്കും നേരിട്ട് വാങ്ങാവുന്നതാണ്.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യുന്ന കോവിഡ് വാക്സിൻ ഡോസുകളെ പറ്റിയുള്ള വിവരങ്ങൾ രണ്ടാഴ്ച മുൻപ് തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നതാണ്. കൂടാതെ സംസ്ഥാന ഗവൺമെന്റ്കൾക്കും സ്വകാര്യ ആശുപത്രികൾക്കും ഉൽപാദകരിൽ നിന്നും നേരിട്ട് വാങ്ങാൻ കഴിയുന്ന വാക്സിന്റെ ലഭ്യതയെ പറ്റിയും മുൻകൂട്ടി അറിയിപ്പ്നൽകും.
കോവിഡ്-19 സാഹചര്യം വിലയിരുത്തുന്നതിന് ഇന്നലെ സംസ്ഥാനങ്ങളിലെയും ജില്ലാതലങ്ങളിലെയും ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെയ് മാസത്തിലെയും 2021 ജൂൺ മാസത്തിലെ ആദ്യ രണ്ട് ആഴ്ചയിലെയും കേന്ദ്ര ഗവൺമെന്റ് സൗജന്യമായി നൽകുന്നതും സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നേരിട്ട് വാങ്ങാവുന്ന തുമായ വാക്സിൻ ഡോസുകളുടെ ( കോവിഷീൽഡും കോ വാക്സിനും )വിതരണത്തെ പറ്റി കേന്ദ്ര ആരോഗ്യമന്ത്രാലയം, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വീണ്ടും കത്തെഴുതി. ഇത്തരത്തിൽ മുൻകൂട്ടി അറിയിപ്പ് നൽകുന്നത് സംസ്ഥാനങ്ങൾക്ക് വാക്സിൻ വിതരണം ഫലപ്രദമായ രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കും.
കേന്ദ്ര ഗവൺമെന്റ് നൽകിയ മുൻകൂട്ടിയുള്ള അറിയിപ്പ് പ്രകാരം,2021 മെയ് ഒന്ന് മുതൽ, 2021ജൂൺ 15 വരെയുള്ള കാലയളവിൽ കേന്ദ്ര ഗവൺമെന്റ്, അഞ്ചുകോടി 86 ലക്ഷത്തി 29,000 ഡോസ് വാക്സിൻ സൗജന്യമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകും.
കൂടാതെ വാക്സിൻ ഉൽപാദകരിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 4 കോടി 87 ലക്ഷത്തി 55,000 ഡോസ് വാക്സിൻ നേരിട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 2021 ജൂൺ അവസാനം വരെ വാങ്ങാൻ ലഭ്യമാണ്.
2021 ജൂൺ വരെയുള്ള കൃത്യമായ വിതരണ വിവരം ലഭ്യമായതിനാൽ, വാക്സിൻ ഡോസുകളുടെ വിവേകപൂർണമായ ഉപയോഗത്തിനും, വാക്സിനേഷൻ യജ്ഞം ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതിനും സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും താഴെപ്പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം :
1.കോവിഡ് വാക്സിൻ നൽകുന്നതിന്, ജില്ലാതലത്തിലും കോവിഡ് വാക്സിനേഷൻ കേന്ദ്ര തലത്തിലും ഒരു പദ്ധതി തയ്യാറാക്കുക
2. ഈ പദ്ധതിയെപ്പറ്റി പൊതു ജനങ്ങൾക്ക് അവബോധം നൽകുന്നതിന് വിവിധ മാധ്യമങ്ങളിലൂടെ പ്രചാരണം നൽകുക
3. സംസ്ഥാന ഗവൺമെന്റും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളും കോ വിൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ വാക്സിനേഷൻ കലണ്ടർ മുൻകൂട്ടി പ്രസിദ്ധപ്പെടുത്തണം
4. ഓരോ ദിവസത്തെയും മാത്രം വാക്സിനേഷൻ കലണ്ടർ പ്രസിദ്ധപ്പെടുത്തുന്നത് സംസ്ഥാനങ്ങളും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളും ഒഴിവാക്കണം
5. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഇല്ലെന്ന് ഉറപ്പാക്കണം
6. കോ വിൻ പോർട്ടലിൽ, തടസ്സങ്ങളില്ലാതെ അപ്പോയിൻമെന്റ് ബുക്ക് ചെയ്യാനാവും എന്ന് ഉറപ്പാക്കണം.
2021 ജൂൺ 15 വരെയുള്ള വാക്സിൻ വിതരണ പദ്ധതി തയ്യാറാക്കാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം.
അപകടസാധ്യത കൂടിയ ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് നൽകുന്ന കോവിഡ് 19 വാക്സിനേഷൻ, നിരന്തരം വിലയിരുത്തി ഉന്നതതലത്തിൽ അവലോകനം ചെയ്യുന്നുണ്ട്.
****
(Release ID: 1719990)
Visitor Counter : 310
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada