ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രധാന്‍മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്കു കീഴില്‍ ആരംഭിച്ച പുതിയ എയിംസ് സംസ്ഥാനങ്ങള്‍ക്കു വിപുലമായ കോവിഡ് പരിരക്ഷ നല്‍കുന്നു



കൊവിഡ് പ്രതിസന്ധിയുടെ മൂന്നാം ഘട്ടത്തില്‍ ആരോഗ്യ സംരക്ഷണത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥയെ അഭിമുഖീകരിക്കുന്നു

സങ്കീര്‍ണ്ണമായ മ്യൂക്കോമൈക്കോസിസ് അണുബാധ ( ബ്ലാക് ഫംഗസ്) ചികിത്സിക്കാന്‍ സജ്ജം

Posted On: 19 MAY 2021 9:28AM by PIB Thiruvananthpuram

തൃതീയ പരിചരണ ആശുപത്രികളുടെ കുറവു പരിഹരിക്കുന്നതിനും രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്രപദ്ധതിയായ പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ പദ്ധതി (പിഎംഎസ്എസ്‌വൈ) 2003 ഓഗസ്റ്റില്‍ പ്രഖ്യാപിച്ചു.

കുറഞ്ഞ പരിഗണന ലഭിക്കുന്ന സംസ്ഥാനങ്ങളിലെ ഗുണനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിന്റെ ഭാഗമായി ഈ പദ്ധതിക്ക് ഒരു പുതിയ ഉത്തേജനം ലഭിച്ചു. പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സൂരക്ഷാ പദ്ധതിക്ക് കീഴില്‍ നിരവധി പുതിയ അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആരംഭിക്കുകയും ചെയ്യുകയാണ്. ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പൂര്‍, പട്‌ന, റായ്പൂര്‍, ഋഷികേശ് എന്നിവിടങ്ങളിലെ ആറ് എയിംസുകള്‍ ഇതിനകം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു. ഇതിനു പുറമേ ഏഴ് എയിംസുകളില്‍ ഔട്ട് പേഷ്യന്റ് സൗകര്യവും എംബിബിഎസ് ക്ലാസുകളും ആരംഭിച്ചു, അഞ്ച് സ്ഥാപനങ്ങളില്‍ എംബിബിഎസ് ക്ലാസുകള്‍ മാത്രം ആരംഭിച്ചു.

 പിഎംഎസ്എസ്വൈക്ക് കീഴില്‍ സ്ഥാപിതമായതോ സ്ഥാപിച്ചതോ ആയ ഈ പ്രാദേശിക എയിംസുകള്‍ കഴിഞ്ഞ വര്‍ഷം ആദ്യം മഹാമാരിയുടെ തുടക്കം മുതല്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ ദുര്‍ബലമായിരുന്ന പ്രദേശങ്ങളില്‍ അവര്‍ ചെയ്ത സേവനങ്ങളുടെ വെളിച്ചത്തില്‍ അവരുടെ സംഭാവനയുടെ പ്രാധാന്യം വ്യക്തമായിരിക്കുന്നു.

സാധാരണ സ്ഥിതിയിലും ഗുരുതരാവസ്ഥയിലുമുള്ള കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി കിടക്കകളുടെ എണ്ണം വികസിപ്പിച്ചുകൊണ്ട് രണ്ടാം തരംഗത്തിന്റെ വെല്ലുവിളിയോട് അവര്‍ മികച്ച രീതിയില്‍ പ്രതികരിച്ചു.  2021 ഏപ്രില്‍ രണ്ടാം വാരം മുതല്‍ കോവിഡ് ചികിത്സയ്ക്കായി നീക്കിവച്ചിരിക്കുന്ന 1,300 ഓക്‌സിജന്‍ കിടക്കകളും 530 ഓളം ഐസിയു കിടക്കകളും ഈ സ്ഥാപനങ്ങളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്, കൂടാതെ ആളുകള്‍ക്ക് ലഭ്യമായ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും ലഭ്യത യഥാക്രമം 1,900 ഉം 900 ഉം ആണ്.  വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്ത്, 2021 ഏപ്രില്‍-മെയ് മാസങ്ങളില്‍ റെയ്ബറേലി, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ എയിംസില്‍ നിന്ന് കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ആരംഭിച്ചു. ഇത് വിദൂര ജില്ലകളായ ഫത്തേപൂര്‍, ബരബങ്കി, കൗശംബി, പ്രതാപ്ഗഡ്, സുല്‍ത്താന്‍പൂര്‍, അംബേദ്കര്‍ നഗര്‍, ബസ്തി, സന്ത് കബീര്‍ നഗര്‍, മഹാരാജ്ഗഞ്ച്, കുശിനഗര്‍, ഡിയോറിയ, ബല്ലിയ, മൗ, അസംഗഡ് എന്നിവിടങ്ങളിലെ രോഗികള്‍ക്ക് മുന്‍കൂട്ടി സേവനം നല്‍കാന്‍ ഉത്തര്‍പ്രദേശിനെ സഹായിച്ചു.

 പുതിയ എയിംസിലെ സമര്‍പ്പിത കോവിഡ് കിടക്കകളുടെ നിലവിലെ ലഭ്യത ഇപ്രകാരമാണ്:

നമ്പര്‍:.

സ്ഥാപനം:

പുതിയ എയിംസിലെ സമര്‍പ്പിത കോവിഡ് കിടക്കകളുടെ നിലവിലെ ലഭ്യത

നോണ്‍-ഐസിയു ഓക്‌സിജന്‍ കിടക്കകള്‍

വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഐസിയു കിടക്കകള്‍

1

എയിംസ്, ഭുവനേശ്വര്‍

295

62

2

എയിംസ്, ഭോപ്പാല്‍

300

200

3

എയിംസ്, ജോധ്പൂര്‍

120

190

4

എയിംസ്, പട്‌ന

330

60

5

എയിംസ്, റായ്പൂര്‍

406

81

6

എയിംസ്, ഋഷികേശ്

150

250

7

എയിംസ്, മംഗലഗിരി

90

10

8

എയിംസ്, നാഗ്പൂര്‍

125

10

9

എയിംസ്, റെയ്ബറേലി

30

20

10

എയിംസ്, ബതിന്ദ

45

25

11

എയിംസ്,ബിബിനഗര്‍

24

0

12

എയിംസ്,ഗോരഖ്പൂര്‍

10

0

 

ആകെ

1925

908

 

വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, കൂടാതെ മറ്റ് ഉപഭോഗവസ്തുക്കളായ എന്‍ -95 മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, അവശ്യ മരുന്നുകള്‍ എന്നിവ അനുവദിക്കുന്നതിലൂടെ ഫാവിപിരാവിര്‍, റെംഡെസിവിര്‍, ടോസിലിസുമാബ് എന്നിവ ഉള്‍പ്പെടുന്ന ഈ പുതിയ എയിംസുകളുടെ കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യാനുള്ള  ശേഷി ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നു.

ത്രിതീയ പരിചരണ കേന്ദ്രങ്ങളായതിനാല്‍, ഡയാലിസിസ് ആവശ്യമുള്ളവര്‍ അല്ലെങ്കില്‍ ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍, ശിശുരോഗ കേസുകള്‍ എന്നിവ പോലുള്ള മറ്റ് നിര്‍ണായക കോവിഡ് ഇതര ആരോഗ്യ സേവനങ്ങളും കോവിഡ് രോഗികള്‍ക്ക് പുതിയ പ്രാദേശിക എയിംസുകള്‍ നല്‍കുന്നു.

റായ്പൂര്‍  എയിംസ് മാത്രം 2021 മാര്‍ച്ച് മുതല്‍ 2021 മെയ് 17 വരെ 9664 കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കി. 362 കോവിഡ് പോസിറ്റീവ് സ്ത്രീകള്‍ക്ക് പരിചരണം നല്‍കുകയും 223 പേരെ് സുരക്ഷിത പ്രസവത്തിനു സഹായിക്കുകയും ചെയ്തു.  402 കോവിഡ് ബാധിത കുട്ടികള്‍ക്ക് പീഡിയാട്രിക് പരിരക്ഷ നല്‍കി. കഠിനമായ ഹൃദയ സംബന്ധമായ അസുഖമുള്ള 898 കോവിഡ് രോഗികള്‍ക്ക് ചികിത്സ ലഭിക്കുകയും 272 രോഗികള്‍ക്ക് ഡയാലിസിസ് സഹായം ലഭിക്കുകയും ചെയ്തു.

റായ്പൂര്‍ എയിംസില്‍ ചികില്‍സ നല്‍കിയ കോവിഡ് രോഗികളുടെ എണ്ണം

2020 മാര്‍ച്ച് മുതല്‍ 2021 മെയ് 17 വരെ

ഇതുവരെ ചികില്‍സിച്ച കോവിഡ് രോഗികളുടെ എണ്ണം:

9664

കോവിഡ് പോസിറ്റീവായ ഗര്‍ഭിണികളെ ചികില്‍സിച്ചതിന്റെയും പ്രസവം നടത്തിയതിന്റെയും എണ്ണം:

362 (കോവിഡ് പോസ്റ്റീവ് ഗര്‍ഭിണികള്‍)
223 ( പ്രസവങ്ങള്‍)

ഡയാലിസിസ് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം:

272

ഗുരുതര ഹൃദ്രോഗമുള്ള കോവിഡ് രോഗികള്‍ക്കു ചികില്‍സ നല്‍കിയതിന്റെ എണ്ണം:

898

ചികില്‍സ നേടിയ കോവിഡ് രോഗികളായ കുട്ടികളുടെ എണ്ണം:

402

മ്യൂക്കോര്‍മൈക്കോസിസ് ചികില്‍സാ സൗകര്യ ലഭ്യത:

എല്ലാ സൗകര്യങ്ങളും ലഭ്യം.


വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മ്യൂക്കോമൈക്കോസിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. രോഗപ്രതിരോധ ശേഷി ദുര്‍ബലമായവരിലും പ്രമേഹമുള്ളവരിലും ഈ അവസ്ഥ സാധാരണയായി കാണപ്പെടുന്നു. പ്രമേഹം കോവിഡിന്റെ ഒരു അനുബന്ധ രോഗാവസ്ഥയാണ്, ഇതിന്റെ ചികിത്സയ്ക്ക് ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ ശക്തിപ്പെടുത്തുന്ന സ്റ്റിറോയിഡുകള്‍ ആവശ്യമാണ്. ഈ അപൂര്‍വ അണുബാധയ്ക്കുള്ള ചികിത്സ വളരെ സങ്കീര്‍ണ്ണമാണ്.  എന്നിരുന്നാലും, ഈ അവസ്ഥയ്ക്ക് പോലും റായ്പൂര്‍, ജോധ്പൂര്‍, പട്‌ന, ഋഷികേശ്, ഭുവനേശ്വര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലെ എയിംസ് ഫലപ്രദവും ഉയര്‍ന്ന നിലവാരമുള്ളതുമായ ചികിത്സ വാഗ്ദാനം ചെയ്യുന്നുണ്ട്.

****


(Release ID: 1719845) Visitor Counter : 366