ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കേന്ദ്ര ഗവണ്‍മെന്റ് ഇതിനകം നല്‍കിയത് 20 കോടിയിലേറെ സൗജന്യ വാക്‌സിന്‍ ഡോസുകള്‍


സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇപ്പോഴുള്ളത് രണ്ടു കോടിയിലേറെ ഡോസുകള്‍

വരുന്ന മൂന്നു ദിവസത്തില്‍ മൂന്നുലക്ഷത്തോളം അധിക ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കും

Posted On: 17 MAY 2021 12:01PM by PIB Thiruvananthpuram

രാജ്യവ്യാപകമായി നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കി കേന്ദ്രഗവണ്‍മെന്റ് പിന്തുണയേകുന്നുണ്ട്. ഇവയുടെ ഉല്‍പ്പാദനവും വിതരണവും വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ക്ക് പുറമേയാണിത്.
മഹാമാരി നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച അഞ്ചിന പ്രതിരോധ പരിപാടികളില്‍ (പരിശോധന, കണ്ടെത്തല്‍, ചികിത്സ, കോവിഡ് അനുബന്ധ പെരുമാറ്റം എന്നിവ ഉള്‍പ്പെടെ) സുപ്രധാന ഘടകമാണ് വാക്‌സിനേഷന്‍.


കോവിഡ് 19 വാക്‌സിനേഷന്റെ വിപുലപ്പെടുത്തിയ മൂന്നാംഘട്ട നയപരിപാടികള്‍ 2021 മെയ് ഒന്നിനാണ് ആരംഭിച്ചത്.  രാജ്യത്തുല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്‍ ഡോസുകളില്‍ കേന്ദ്ര മരുന്ന് ലബോറട്ടറിയുടെ അംഗീകാരം ലഭിച്ചവയില്‍ 50 ശതമാനവും കേന്ദ്രം സംഭരിക്കുകയും ഇവ നേരത്തെ ചെയ്തതുപോലെ സൗജന്യമായി സംസ്ഥാനങ്ങള്‍ക്കു കൈമാറുകയും ചെയ്യും.


കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ 20 കോടിയിലേറെ ഡോസ് (20,76,10,230)  വാക്‌സിന്‍  സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യം  ആയി നല്‍കി. ഇതില്‍ പാഴായി പോയത് ഉള്‍പ്പെടെ ആകെ 18,71,13,705 വാക്‌സിനുകള്‍ ഇതുവരെ ഉപയോഗിച്ചു.

കേരളത്തിന് ഇതുവരെ 88,69,440 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതില്‍ 84,15,457 ഡോസുകള്‍ ഉപയോഗിച്ചു. 4,53,983 ഡോസുകള്‍ ബാക്കിയുണ്ട്. (ഇന്ന് രാവിലെ എട്ടുവരെയുള്ള കണക്കാണിത്).

2 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ (2,04,96,525) സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍  ഇപ്പോഴുണ്ട്.

ഇത് കൂടാതെ അടുത്ത 3 ദിവസത്തിനുള്ളില്‍ 3 ലക്ഷത്തോളം (2,94,660) അധിക ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കു/കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കു ലഭ്യമാക്കും.


(Release ID: 1719306) Visitor Counter : 229