പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹോമൻ ബൊർഗോഹെയ്ന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 12 MAY 2021 12:52PM by PIB Thiruvananthpuram

അസമീസ്  സാഹിത്യകാരനും , പത്രപ്രവർത്തകനുമായ  ശ്രീ ഹോമൻ ബോർഗോഹെയ്ന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദു ഖം രേഖപ്പെടുത്തി.

അസമീസ് സാഹിത്യത്തിനും പത്രപ്രവർത്തന മേഖലയ്ക്കും നൽകിയ സമഗ്ര സംഭാവനകളുടെ പേരിൽ  ശ്രീ ഹോമൻ ബോർഗോഹെയ്ൻ അനുസ്മരിക്കപ്പെടുമെന്ന്  ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികൾ അസമീസ്  ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും വൈവിധ്യമാർന്ന വശങ്ങളെ പ്രതിഫലിപ്പിച്ചു. അദ്ദേഹത്തിന്റെ ദേഹവിയോകത്തിൽ ദുഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി. 

 

***


(Release ID: 1717912) Visitor Counter : 190