ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 17 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു
Posted On:
10 MAY 2021 10:49AM by PIB Thiruvananthpuram
ന്യൂ ഡൽഹി, മെയ് 10 , 2021
രാജ്യവ്യാപകമായ വാക്സിനേഷൻ യജ്ഞത്തിന്റെ മൂന്നാം ഘട്ടം കൂടുതൽ വികസിക്കുമ്പോൾ രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം ഇന്ന് 17 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു . ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 17 കോടി കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്ത രാജ്യമാണ് ഇന്ത്യ. ചൈന 119 ദിവസവും യുഎസ്‌എ 115 ദിവസവും എടുത്താണ് ഈ നേട്ടം സ്വന്തമാക്കിയത്
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം,24,70,799 സെഷനുകളിലായി 17,01,76,603 വാക്സിൻ ഡോസ് വിതരണം ചെയ്തു.
18-44 പ്രായപരിധിയിലുള്ള 2,46,269 ഗുണഭോക്താക്കളാണ് ഇന്ന് ആദ്യ ഡോസ് വാക്‌സിനെടുത്തത്. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 20,31,854 പേരാണ് 30 സംസ്ഥാനങ്ങളിലായി/കേന്ദ്രഭരണപ്രദേശങ്ങളിലായി വാക്‌സിന്‍ സ്വീകരിച്ചത്. ചുവടെ നല്‍കിയിരിക്കുന്ന പട്ടികയില്‍ 18-44 പ്രായപരിധിയിലുള്ളവര്‍ സ്വീകരിച്ച വാക്‌സിന്‍ ഡോസുകളുടെ വിവരം ലഭ്യമാകും.
S. No.
|
States
|
Total
|
1
|
A & N Islands
|
904
|
2
|
Andhra Pradesh
|
520
|
3
|
Assam
|
80,796
|
4
|
Bihar
|
88,743
|
5
|
Chandigarh
|
2
|
6
|
Chhattisgarh
|
1,026
|
7
|
Delhi
|
3,02,153
|
8
|
Goa
|
1,126
|
9
|
Gujarat
|
2,94,785
|
10
|
Haryana
|
2,54,811
|
11
|
Himachal Pradesh
|
14
|
12
|
Jammu & Kashmir
|
28,658
|
13
|
Jharkhand
|
82
|
14
|
Karnataka
|
10,782
|
15
|
Kerala
|
209
|
16
|
Ladakh
|
86
|
17
|
Madhya Pradesh
|
29,322
|
18
|
Maharashtra
|
4,36,302
|
19
|
Meghalaya
|
2
|
20
|
Nagaland
|
2
|
21
|
Odisha
|
42,979
|
22
|
Puducherry
|
1
|
23
|
Punjab
|
3,531
|
24
|
Rajasthan
|
3,16,767
|
25
|
Tamil Nadu
|
14,153
|
26
|
Telangana
|
500
|
27
|
Tripura
|
2
|
28
|
Uttar Pradesh
|
1,18,008
|
29
|
Uttarakhand
|
21
|
30
|
West Bengal
|
5,567
|
Total
|
20,31,854
|
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6.8 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 110-ആം ദിവസം (മെയ് (9, 2021), 6,89,652 ഡോസ് വാക്സിൻ വിതരണം ചെയ്തു.
രാജ്യത്ത് ഇതുവരെ 1,86,71,222 പേർ രോഗ മുക്തരായി. 82.39% ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,53,818 പേർ രോഗ മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,66,161 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.91% ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ - 48,401. 47,930 കേസുകളുമായി കർണാടക രണ്ടാമതും, 35,801 കേസുകളുമായി കേരളം മൂന്നാമതും ആണ്.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 37,45,237 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.53% ആണ്.
ദേശീയ മരണനിരക്ക് കുറയുകയാണ്. നിലവിൽ ഇത് 1.09% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,754 മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 72.86% പത്ത് സംസ്ഥാനങ്ങളിലാണ്
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം - 572. 490 മരണങ്ങളുമായി കർണാടക രണ്ടാമതാണ്.
ഇന്ത്യയിലേക്കുള്ള ആഗോള സഹായത്തിന്റെ ഭാഗമായി ലഭിച്ച 6,738 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 3,856 ഓക്സിജൻ സിലിണ്ടറുകൾ, 16 ഓക്സിജൻ ജനറേഷൻ പ്ലാന്റുകൾ, 4,668 വെന്റിലേറ്ററുകൾ / ബൈ പിഎപി / സി പിഎപി, 3 എൽ റെംഡെസിവിർ വയലുകൾ എന്നിവ ഇതുവരെ സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിലെക്ക് അയച്ചിട്ടുണ്ട്.
അതിവേഗ കസ്റ്റം ക്ലിയറൻസുകളിലൂടെയും ആകാശ / റോഡ് മാര്ഗങ്ങളിലൂടെയും ആഗോള സഹായം സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വേഗത്തിൽ എത്തിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കുന്നു.
IE/SKY
(Release ID: 1717417)
Visitor Counter : 260
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada