ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കേന്ദ്രം കോവിഡ്-19 വാക്സിനുകൾക്ക് പുതിയ ഓർഡർ നൽകിയിട്ടില്ല എന്നുള്ള മാധ്യമ വാർത്തകൾ തെറ്റും വാസ്തവ വിരുദ്ധവുമാണ്
Posted On:
03 MAY 2021 1:50PM by PIB Thiruvananthpuram
കേന്ദ്രം കോവിഡ്-19 വാക്സിനുകൾക്ക് പുതിയ ഓർഡർ നൽകിയിട്ടില്ല എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മാർച്ച് 2021-ന് ആണ് കേന്ദ്രം നിലവിലെ രണ്ട് വാക്സിൻ നിർമ്മാതാകൾക്ക് അവസാനമായി ഓർഡർ നൽകിയത് (SII- ക്ക് 100 മില്യൺ ഡോസുകളും, ഭാരത് ബയോടെക്കിന് 20 മില്യൺ ഡോസുകളും) എന്ന് ഇത്തരം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ റിപോർട്ടുകൾ തെറ്റും വാസ്തവ വിരുദ്ധവുമാണ്.
2021 ഏപ്രിൽ 28ന്, മെയ്, ജൂൺ, ജൂലൈ മാസങ്ങൾക്ക് വേണ്ടിയുള്ള കോവിഷീൽഡ് വാക്സിന്റെ 11 കോടി ഡോസുകൾക്ക് 1732.50 കോടി രൂപയുടെ 100% അഡ്വാൻസ് (TDS കഴിഞ്ഞിട്ട് 1699.50 കോടി രൂപ) സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് നൽകിയിരുന്നു. ഇതുവരെ, 10 കോടി കോവിഷീൽഡ് വാക്സിൻ ഡോസുകൾക്ക് നൽകിയ ഓർഡറിൽ, 8.744 കോടി ഡോസുകൾ, 2021 മെയ് 3 വരെ ലഭിച്ചു കഴിഞ്ഞു.
ഇത് കൂടാതെ, 2021 ഏപ്രിൽ 28ന്, മെയ്, ജൂൺ, ജൂലൈ മാസങ്ങൾക്ക് വേണ്ടിയുള്ള 5 കോടി കോവാക്സിൻ ഡോസുകൾക്ക് 787.50 കോടി രൂപയുടെ 100% അഡ്വാൻസ് (TDS കഴിഞ്ഞിട്ട് 772.50 കോടി രൂപ) ഭാരത് ബയോടെക്കിനും നൽകിയിരുന്നു. ഇതുവരെ, 2 കോടി കോവാക്സിൻ ഡോസുകൾക്ക് നൽകിയ ഓർഡറിൽ, 0.8813 കോടി ഡോസുകൾ, 2021 മെയ് 3 വരെ ലഭിച്ചു കഴിഞ്ഞു.
ഇതിനാൽ, പുതിയതായി ഓർഡറുകൾ നൽകിയിട്ടില്ല എന്നുള്ള വാർത്തകൾ തെറ്റാണ്.
2021 മേയ് 2 വരെയുള്ള കണക്ക് പ്രകാരം, ഭാരത സർക്കാർ ഇതുവരെ 16.54 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ട്. 78 ലക്ഷത്തിൽ അധികം ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളുടെയും, കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം ജനങ്ങൾക്ക് നൽകാനായി ബാക്കിയുണ്ട്. 56 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ലഭിക്കും.
കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ അനുമതി ലഭിച്ച വാക്സിനുകളുടെ 50% എല്ലാ മാസവും ഭാരത സർക്കാർ ഇനിയും വാങ്ങിക്കുന്നതായിരിക്കും. അങ്ങനെ വാങ്ങുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് നേരത്തെ നല്കിയതുപോലെ സൗജന്യമായിതന്നെ നൽകും.
(Release ID: 1715838)
Visitor Counter : 324
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada