പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായുള്ള ടെലിഫോൺ സംഭാഷണം

Posted On: 26 APR 2021 2:13PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  ജപ്പാൻ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായി ടെലിഫോണിൽ സംസാരിച്ചു. 
ഇരു നേതാക്കളും തങ്ങളുടെ രാജ്യത്തെ കോവിഡ് -19 അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുകയും പകർച്ചവ്യാധി ഉയർത്തുന്ന പ്രാദേശിക, ആഗോള വെല്ലുവിളികളെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു. ഈ വെല്ലുവിളികളെ അതിജീവിക്കാൻ  ഊർജ്ജസ്വലവും വൈവിധ്യപൂർണ്ണവും വിശ്വസനീയവുമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുക, നിർണായക വസ്തുക്കളുടെയും സാങ്കേതികവിദ്യകളുടെയും വിശ്വസനീയമായ വിതരണം ഉറപ്പാക്കുക, ഉൽ‌പാദനത്തിലും നൈപുണ്യവികസനത്തിലും പുതിയ പങ്കാളിത്തം വികസിപ്പിക്കുക തുടങ്ങിയവയിൽ  ഇന്ത്യയു -ജപ്പാനും തമ്മിൽ ഉറ്റ  സഹകരണത്തിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു, . ഈ സാഹചര്യത്തിൽ, തങ്ങളുടെ വിദഗ്ദ്ധ  തൊഴിലാളികളുടെ കഴിവുകളെ സമന്വയിപ്പിക്കുന്നതിനും പരസ്പരം  പ്രയോജനകരമായ ഫലങ്ങൾ കൈവരിക്കുന്നതിനുമായുള്ള  നിർദ്ദിഷ്ട  കരാറിന്റെ വേഗത്തിലുള്ള നടപ്പാക്കലിന്റെ  ആവശ്യകത   രണ്ട് നേതാക്കളും  ഊന്നിപ്പറഞ്ഞു. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ  പദ്ധതിയെ തങ്ങളുടെ  സഹകരണത്തിന്റെ തിളക്കമാർന്ന ഉദാഹരണമായി അവർ ഉയർത്തിക്കാട്ടുകയും അത് നടപ്പാക്കുന്നതിലെ സ്ഥിരമായ പുരോഗതിയെ സ്വാഗതം ചെയ്യുകയും ചെയ്തു.

കോവിഡ് -19 മഹാമാരിയുടെ  സമയത്ത്  ഇരുരാജ്യങ്ങളിലും  പരസ്പരം മാറി  താമസിക്കുന്ന പൗരന്മാർക്ക് നൽകിവരുന്ന  പിന്തുണയും  സൗകര്യങ്ങളും  രണ്ട് നേതാക്കളും വിലമതിക്കുകയും അത്തരം ഏകോപനം തുടരാൻ സമ്മതിക്കുകയും ചെയ്തു.

പകർച്ചവ്യാധിയെ നേരിടാൻ ഇന്ത്യയ്ക്ക് സഹായം നൽകിയതിന്  ശ്രീയെ. നരേന്ദ്ര മോദി , പ്രധാനമന്ത്രി സുഗയ്ക്ക് നന്ദി അറിയിച്ചു. കോവിഡ് -19 സാഹചര്യം സുസ്ഥിരമാകുമ്പോൾ സമീപഭാവിയിൽ തന്നെ പ്രധാനമന്ത്രി സുഗയെ ഇന്ത്യയിൽ  സ്വീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

****



(Release ID: 1714107) Visitor Counter : 223