പ്രധാനമന്ത്രിയുടെ ഓഫീസ്‌

വാരാണസിയിലെ കോവിഡ് -19 സ്ഥിതി സംബന്ധിച്ച് പ്രധാനമന്ത്രി പ്രാദേശിക ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി


വാരാണസിയിലെ ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഭരണകൂടം വളരെ സംവേദനക്ഷമതയോടെ നൽകണം: പ്രധാനമന്ത്രി

രണ്ട് അടി അകലം പാലിക്കലും മാസ്ക് ധരിക്കലും , 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നൽകുന്നതും ഭരണകൂടം ഉറപ്പാക്കണം: പ്രധാനമന്ത്രി

തിരയൽ, കണ്ടെത്തൽ, പരിശോധന എന്നിവയയുടെ പ്രാധാന്യം പ്രധാനമന്ത്രി വീണ്ടും ഊന്നിപ്പറഞ്ഞു ആദ്യ തരംഗത്തിലെന്നപോലെ, രണ്ടാമത്തെ തരംഗത്തിനെതിരെ പോരാടുന്നതും പ്രധാനമാണ്

കോവിഡ് അണുബാധ തടയുന്നതിന് ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും സഹകരണം അത്യാവശ്യമാണ്: പ്രധാനമന്ത്രി

Posted On: 18 APR 2021 1:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ വാരണാസി ജില്ലയിലെ കോവിഡ് -19 ന്റെ സ്ഥിതി അവലോകനം ചെയ്തു. കൊറോണ തടയുന്നതിനും കൊറോണ ബാധിച്ച രോഗികൾക്ക് ശരിയായ ചികിത്സ നൽകുന്നതിനുമായി പരിശോധന, കിടക്കകളുടെ ലഭ്യത, മരുന്നുകൾ, വാക്സിനുകൾ, മനുഷ്യശക്തി തുടങ്ങിയവയുടെ ലഭ്യത പ്രധാനമന്ത്രി അവലോകനം ചെയ്തു . പൊതുജനങ്ങൾക്ക്  സാധ്യമായ എല്ലാ സഹായങ്ങളും വേഗത്തിൽ നൽകണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

എല്ലാവരും "രണ്ട്  അടി അകലം  പാലിക്കലും   മാസ്ക് ധരിക്കലും  അനിവാര്യമാണെന്നും"  എല്ലാപേരും അത് പാലിക്കണമെന്നും ചർച്ചയിൽ പ്രധാനമന്ത്രി   ഊന്നിപ്പറഞ്ഞു. വാക്സിനേഷൻ പ്രചാരണത്തിന്റെ പ്രാധാന്യംഎടുത്തു് പ റഞ്ഞുകൊണ്ട്, 45 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഭരണകൂടം ബോധവാന്മാരാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലെ ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും അതീവ സംവേദനക്ഷമതയോടെ നൽകണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

രാജ്യത്തെ എല്ലാ ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫുകൾക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി, പ്രതിസന്ധി നേരിടുന്ന ഈ വേളയിൽ   പോലും അവർ തങ്ങളുടെ കടമ ആത്മാർത്ഥമായി ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അനുഭവങ്ങളിൽ നിന്ന് നാം പഠിക്കുകയും ജാഗ്രതയോടെ മുന്നോട്ട് പോകുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു.

വാരാണസിയുടെ  പ്രതിനിധിയെന്ന നിലയിൽ പൊതുജനങ്ങളിൽ നിന്നും  താൻ നിരന്തരം  പ്രതികരണങ്ങൾ  തേടുന്നുണ്ടെന്ന്  പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 5-6 വർഷങ്ങളിൽ വാരാണസിയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ  വിപുലീകരണവും നവീകരണവും കൊറോണയ്‌ക്കെതിരെ പോരാടാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം, വാരണസിയിലെ കിടക്കകൾ, ഐസിയു, ഓക്സിജൻ എന്നിവയുടെ ലഭ്യത വർദ്ധിപ്പിക്കുകയാണ്. രോഗികളുടെ എണ്ണം കൂടുന്നതുമൂലം ഉണ്ടാകുന്ന സമ്മർദ്ദം കണക്കിലെടുത്ത് എല്ലാ തലങ്ങളിലും ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.'കാശി കോവിഡ് റെസ്പോൺസ് സെന്റർ' അതിവേഗം സ്ഥാപിച്ച അതേ രീതിയിൽ വാരണാസി ഭരണകൂടം എല്ലാ മേഖലകളിലെയും പ്രവർത്തന വേഗത വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

"പരിധോധന, തിരയൽ, ചികിത്സ " എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് , ആദ്യ തരംഗത്തിലെന്ന പോലെ  വൈറസുകളെ തോല്പിക്കുന്നതിന്  സമാനമായ തന്ത്രം സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗബാധിതരുടെ ബന്ധപ്പെടലുകൾ  കണ്ടെത്തലും പരിശോധന റിപ്പോർട്ടുകളും എത്രയും വേഗം നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.  വീട്ടിൽ ഒറ്റപ്പെടലിൽ കഴിയുന്ന രോഗികളോടും അവരുടെ കുടുംബങ്ങളോടും ഉള്ള എല്ലാ ഉത്തരവാദിത്തങ്ങളും കാര്യക്ഷമമായി  നിർവഹിക്കാനും അദ്ദേഹം ഭരണകൂടത്തിന് നിർദ്ദേശം നൽകി.

ഗവൺമെന്റുമായി  ചേർന്ന് പ്രവർത്തിച്ചതിന് വാരാണസിയിലെ സന്നദ്ധ സംഘടനകളെ പ്രശംസിച്ച പ്രധാനമന്ത്രി,  അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു. സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ജാഗ്രതയ്ക്കും ജാഗ്രതയ്ക്കും അദ്ദേഹം വീണ്ടും ഊന്നൽ നൽകി.

 കോവിഡിനെ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് വാരാണസി മേഖലയിലെ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ വീഡിയോ കോൺഫറൻസിംഗിലൂടെ അറിയിച്ചു. കോൺടാക്റ്റ് ട്രേസിംഗിനായി സജ്ജീകരിച്ച കൺട്രോൾ റൂമുകൾ, ഹോം ഐസോലേഷനായി സജ്ജീകരിച്ചിരിക്കുന്ന കമാൻഡ്, കൺട്രോൾ സെന്ററുകൾ, സമർപ്പിത ഫോൺ ലൈൻ ആംബുലൻസുകൾ, കൺട്രോൾ റൂമുകളിൽ നിന്ന് ടെലിമെഡിസിൻ ലഭ്യമാക്കുക, നഗര പ്രദേശങ്ങളിൽ  അധിക ദ്രുത പ്രതികരണ സംഘങ്ങളെ വിന്യസിക്കുക തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.  കോവിഡിനെ തടയുന്നതിനായി ഇതുവരെ 19,8,383 പേർക്ക് വാക്സിനേഷന്റെ    ആദ്യ ഡോസും 35,014 പേർക്ക് വാക്സിനേഷൻ രണ്ട് ഡോസും ലഭിച്ചുവെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.

എം എൽ സിയും ,   വാരണാസിയിൽ കോവിഡ് നിയന്ത്രണത്തിന്റെ ചുമതലയുമുള്ള ശ്രീഎ .കെ. ശർമ്മ, മേഖലാ മേധാവി ശ്രീ ദീപക് അഗർവാൾ, പോലീസ് കമ്മീഷണർ ശ്രീ എ.സതീഷ് ഗണേഷ്, ജില്ലാ കളക്ടർ ശ്രീ കൗശൽ രാജ് ശർമ്മ, മുനിസിപ്പൽ കമ്മീഷണർ ശ്രീഗൗരംഗ് റാത്തി , ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സിംഗ്, ഡയറക്ടർ ഐ.എം.എസ് ബി.എച്ച്.യു പ്രൊഫ. മിത്തൽ, സംസ്ഥാന മന്ത്രിമാരായ ശ്രീ നീൽകാന്ത് തിവാരി, രോഹാനിയയിൽ നിന്നുള്ള നിയമസഭാംഗം ശ്രീ രവീന്ദ്ര ജയ്‌സ്വാൾ, എം‌എൽ‌സിമാരായ ശ്രീ അശോക് ധവാൻ, ശ്രീലക്ഷ്മൻ ആചാര്യ എന്നിവരും പങ്കെടുത്തു.

 

***



(Release ID: 1712596) Visitor Counter : 163