ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം ഒൻപത് കോടി പിന്നിട്ടു: കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 30 ലക്ഷത്തോളം ഡോസുകൾ

Posted On: 08 APR 2021 11:29AM by PIB Thiruvananthpuram

 


ന്യൂഡൽഹി, ഏപ്രിൽ 8, 2021

ജനുവരിയിൽ തുടക്കം കുറിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി ഇന്ത്യ പിന്നിട്ടു. രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത മൊത്തം വാക്സിൻ ഡോസുകളുടെ എണ്ണം 9 കോടി കഴിഞ്ഞു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്‌ക്കാലിക കണക്കുകൾ പ്രകാരം, 13,77,304 സെഷനുകളിലായി 9,01,98,673 ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്.
 വിതരണത്തിന്റെ എൺപത്തി രണ്ടാം ദിവസമായ 2021 ഏപ്രിൽ 7 നു, 29,79,292 ഡോസുകൾ ആണ് നൽകിയത്.

ഓരോ ദിവസവും വിതരണം ചെയ്യുന്ന ഡോസുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽതന്നെ ഇന്ത്യയാണ് ഒന്നാമത്. ശരാശരി 34,30,502 ഡോസ് വാക്സിനുകളാണ് ഓരോ ദിവസവും രാജ്യത്ത് നൽകുന്നത്.

 
ഇതിനിടെ രാജ്യത്തെ പ്രതിദിന രോഗ സ്ഥിരീകരണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  


പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട 84.21 ശതമാനം കേസുകളും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, കേരളം, പഞ്ചാബ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്.

രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,10,319 ആയി ഉയർന്നു. ഇത് മൊത്തം രോഗബാധിതരുടെ 7.04 ശതമാനമാണ്.

ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 1,18,51,393 ആണ്. 91.67% ആണ് ദേശീയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,258 പേർക്കാണ് രോഗം ഭേദമായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 685 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 87.59 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. 322 മരണങ്ങൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമത്.

 
RRTN/SKY
 

(Release ID: 1710423) Visitor Counter : 312