പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ. ഹരേകൃഷ്ണ മഹ്താബിന്റെ ഒഡീഷ ഇതിഹാസത്തിന്റെ ഹിന്ദി പതിപ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

Posted On: 07 APR 2021 1:00PM by PIB Thiruvananthpuram

ഉത്ത്കല്‍കേശരി ഡോ. ഹരേകൃഷ്ണ മഹ്താബ് രചിച്ച ഒഡീഷ ഇതിഹാസ് എന്ന പുസ്തകത്തിന്റെ ഹിന്ദി പരിഭാഷ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെള്ളിയാഴ്ച് (2021 ഏപ്രില്‍ 9) ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡല്‍ഹിയിലെ ജനപഥിലുള്ള അംബേദ്കര്‍ രാജ്യന്തര കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും.

ഇതുവരെ ഒഡിയയിലും ഇംഗ്ലീഷിലും മാത്രം ലഭ്യമായിരുന്ന  ഈ പുസ്തകം  ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തത് ശ്രീ. ശങ്കര്‍ലാല്‍ പുരോഹിത്താണ്. കേന്ദ്രമന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, കട്ടക്കില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ശ്രീ ഭര്‍തുഹരി മഹ്താബ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഹരേകൃഷ്ണ മഹ്താബ് ഫൗണ്ടേഷനാണ് ഹിന്ദി പതിപ്പിന്റെ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.

 ഗ്രന്ഥകര്‍ത്താവിനെ കുറിച്ച്

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഡോ. ഹരേകൃഷ്ണ മഹ്താബ്. 1946 മുതല്‍ 1950 വരെയും 1956 മുതല്‍ 1961 വരെയും ഒഡീഷ മുഖ്യമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1942-1945 കാലഘട്ടത്തില്‍ അഹമ്മദ്നഗര്‍ ഫോര്‍ട്ട് ജയിലില്‍ രണ്ടുവര്‍ഷത്തിലേറെ തടവില്‍ കഴിയവെയാണ് അദ്ദേഹം 'ഒഡീഷ ഇതിഹാസ്' രചിച്ചത്.



(Release ID: 1710071) Visitor Counter : 160