പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബാപ്പു-ബംഗബന്ധു ഡിജിറ്റൽ പ്രദർശനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 26 MAR 2021 9:35PM by PIB Thiruvananthpuram




പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ
രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ ഭാഗമായി ശ്രീ മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായി ബാപ്പുവിനെയും ബംഗബന്ധുവിനെയും കുറിച്ചുള്ള ഡിജിറ്റൽ പ്രദർശനം ഉദ്ഘാടനം ചെയ്തു.  ദക്ഷിണേഷ്യൻ മേഖലയിൽ നിന്നുള്ള മാതൃകാപരമായ രണ്ട്  വ്യക്തിത്വങ്ങളായ ബാപ്പുവിൻ്റെയും ബംഗബന്ധുവിൻ്റെയും ചിന്തകളും സന്ദേശങ്ങളും ആഗോളതലത്തിൽ പ്രതിധ്വനിക്കുന്നുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി

പ്രദർശനത്തിന്റെ  ക്യൂറേറ്റർ ശ്രീ ബിരാദ് യജ്നിക്കിനൊപ്പം ഇരു  നേതാക്കളും പ്രദർശനം വീക്ഷിച്ചു . ഷെയ്ഖ് റെഹാനയും അവർക്കൊപ്പം ചേർന്നു.


(रिलीज़ आईडी: 1708062) आगंतुक पटल : 188
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Assamese , English , Urdu , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada