മന്ത്രിസഭ

കായിക യുവജനകാര്യ വിഷയങ്ങളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted On: 16 MAR 2021 4:01PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 16, 2021

കായിക യുവജനകാര്യ വിഷയങ്ങളിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും മാലിദ്വീപും തമ്മിൽ 2020 നവംബറിൽ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

കായിക യുവജനകാര്യ വിഷയങ്ങളിലെ ഉഭയകക്ഷി കൈമാറ്റ പരിപാടികളിലൂടെ കായിക ശാസ്ത്രം, പരിശീലന സാങ്കേതികവിദ്യകൾ, കായിക വൈദ്യശാസ്ത്രം എന്നിവയിലെ അറിവും വൈദഗ്ധ്യവും വർധിപ്പിക്കാനും, യുവജനോത്സവങ്ങൾ, ക്യാമ്പുകൾ എന്നിവയിലെ മികച്ച പങ്കാളിത്തത്തിനും
ധാരണാപത്രം വഴിതുറക്കും.

അന്താരാഷ്ട്ര മത്സരവേദികളിൽ നമ്മുടെ കായിക താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും, ഇന്ത്യ-മാലിദ്വീപ് ഉഭയകക്ഷി ബന്ധം ശാക്തീകരിക്കുന്നതിനും ഇത് കാരണമാകും.

 
 
 

(Release ID: 1705157) Visitor Counter : 224