പ്രധാനമന്ത്രിയുടെ ഓഫീസ്
‘ജന ഔഷധി ദിവസ്’ ആഘോഷങ്ങളെ മാർച്ച് 7 ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
ഷില്ലോങിലെ നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസ് ( നെഗ്രിംസ് ) ൽ 7500-ാമത് ജന ഔഷധി കേന്ദ്രം രാജ്യത്തിനായി പ്രധാനമന്ത്രി സമർപ്പിക്കും
Posted On:
05 MAR 2021 8:36PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 മാർച്ച് 7 ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ‘ജന ഔഷധി ദിവസ്’ ആഘോഷങ്ങളെ അഭിസംബോധന ചെയ്യും. ചടങ്ങിൽ ഷില്ലോങിലെ നെഗ്രിംസിൽ സിൽ 7500-ാമത് ജന ഔഷധി കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. പ്രധാൻ മന്ത്രി ഭാരതീയ ജന ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിക്കുകയും പങ്കാളികൾക്ക് അവരുടെ മികച്ച പ്രവർത്തനങ്ങൾ അംഗീകരിച്ച് അവാർഡുകൾ നൽകുകയും ചെയ്യും. കേന്ദ്ര രാസവസ്തു , രാസവള മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
പ്രധാൻ മന്ത്രി ഭാരതീയ ജന ഔഷധി പരിയോജന
മിതമായ നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ നൽകാൻ പദ്ധതി ശ്രമിക്കുന്നു. രാജ്യത്തെ എല്ലാ ജില്ലകളിലും ഈ പദ്ധതി പ്രകാരമുള്ള സ്റ്റോറുകളുടെ എണ്ണം 7499 ആയി ഉയർന്നു. 2020-21 സാമ്പത്തിക വർഷത്തിലെ (2021 മാർച്ച് 4 വരെ) വിൽപ്പന സാധാരണ പൗരന്മാർക്ക് ഏകദേശം 3600 കോടി രൂപ ലാഭിക്കാൻ കാരണമായി, കാരണം ഈ മരുന്നുകൾ അനുബന്ധ മാർക്കറ്റ് നിരക്കിനേക്കാൾ 50% മുതൽ 90% വരെ വിലകുറഞ്ഞതാണ്.
ജന ഔഷധി ദിവസിനെക്കുറിച്ച്
ജന ഔഷധി ദിവസിനെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി, മാർച്ച് 1 മുതൽ മാർച്ച് 7 വരെ ഒരു ആഴ്ച മുഴുവൻ “ജന ഔഷധി - സേവ ഭീ, റോസ്ഗർ ഭി” എന്ന പ്രമേയത്തോടെ രാജ്യത്തുടനീളം ‘ജന ഔഷധി വാരം ’ ആയി ആഘോഷിക്കുന്നു. ആഴ്ചയിലെ അവസാന ദിവസം, അതായത് മാർച്ച് 7 ‘ജന ഔഷധി ദിവസ്’ ആയി ആഘോഷിക്കും
***
(Release ID: 1702829)
Visitor Counter : 203
Read this release in:
Tamil
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada