ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1.46 ലക്ഷം ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതിദിന രോഗമുക്തരുടെ എണ്ണം, രോഗം സ്ഥിരീകരിച്ചവരെക്കാള്‍ കൂടുതല്‍.
വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.21 കോടിയായി
Posted On:
24 FEB 2021 11:13AM by PIB Thiruvananthpuram
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1.50 ലക്ഷത്തില്‍ താഴെ (1,46,907). ഇത് ആകെ രോഗബാധിതരുടെ 1.33 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 13,742 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 14,037 പേര്‍ രോഗമുക്തരാവുകയും ചെയ്തു.
മഹാരാഷ്ട്രയില്‍, കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ 298 പേര്‍കൂടി ഉള്‍പ്പെട്ടപ്പോള്‍, കേരളത്തില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ 803 പേരുടെ വര്‍ധന.
കഴിഞ്ഞ ഒരാഴ്ചയായി 12 സംസ്ഥാനങ്ങളിലെ പ്രതിദിന പുതിയ കേസുകളുടെ ശരാശരി എണ്ണം നൂറില്‍ കൂടുതലാണ്. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ഡല്‍ഹി, ഹരിയാന എന്നിവയാണവ. കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം ശരാശരി നാലായിരത്തിലധികം രോഗികള്‍.
2021 ഫെബ്രുവരി 24 ന് രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം 2,54,356 സെഷനുകളിലായി 1,21,65,598 ഗുണഭോക്താക്കള്‍ വാക്‌സിന്‍ സ്വീകരിച്ചു. 64,98,300 ആരോഗ്യപ്രവര്‍ത്തകര്‍ ( ആദ്യ ഡോസ്) 13,98,400 ആരോഗ്യപ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്) 42,68,898 മുന്നണിപ്പോരാളികള്‍ (ഒന്നാം ഡോസ് ) എന്നിവര്‍ ഉള്‍പ്പെടുന്നു. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള രണ്ടാം ഡോസ് വിതരണം 2021 ഫെബ്രുവരി 13 ന് ആരംഭിച്ചു. കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്‌സിനേഷന്‍ 2021 ഫെബ്രുവരി രണ്ടിനാണ് ആരംഭിച്ചത്.
വാക്‌സിനേഷന്‍ യജ്ഞത്തിന്റെ 39-മത് ദിവസം ( ഫെബ്രുവരി 23 2021) 9,479 സെഷനുകളിലായി 4,20,046 ഗുണഭോക്താക്കള്‍ വാക്‌സിന്‍ സ്വീകരിച്ചു.
ഇതില്‍ 2,79,823 പേര്‍ ആദ്യം ഡോസും 1,40,223 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
ആകെ 1,21,65,598 വാക്‌സിന്‍ ഡോസുകളില്‍ 1,07,67,198 ( ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍) പേര്‍ ആദ്യ ഡോസും 13,98,400 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
12 സംസ്ഥാനങ്ങള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരില്‍ 75 ശതമാനത്തിനും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ബീഹാര്‍, ത്രിപുര, ഒഡിഷ, ഗുജറാത്ത്, ചത്തീസ്ഗഢ്, ലക്ഷദ്വീപ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവയാണവ.
10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മുന്നണിപ്പോരാളികളില്‍ 60 ശതമാനത്തിനും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ദാദ്ര& നഗര്‍ ഹവേലി, രാജസ്ഥാന്‍, ലക്ഷദ്വീപ്, ഗുജറാത്ത്, മധ്യപ്രദേശ്, ത്രിപുര, ഒഡിഷ, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവയാണവ.
രോഗമുക്തരുടെ എണ്ണം 1,07,26,702 ആയി; 97.25% ആണ് രോഗമുക്തി നിരക്ക്.
പുതുതായി രോഗ മുക്തരായവരില്‍ 86.26% വും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്.
കേരളത്തില്‍ 4,823 പേരും മഹാരാഷ്ട്രയില്‍ 5869 പേരും തമിഴ്‌നാട്ടില്‍ 453 പേരും കഴിഞ്ഞ 24 മണിക്കൂറില്‍ രോഗ മുക്തരായി.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 86.15% വും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്.
മഹാരാഷ്ട്രയിലാണ് കൂടുതല്‍ - 6,218 പേര്‍. കേരളത്തില്‍ 4,034 പേര്‍ക്കും തമിഴ്‌നാട്ടില്‍ 442 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 81.73% വും അഞ്ച് സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.
ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 51 പേര്‍. കേരളത്തില്‍ 14 പേരും പഞ്ചാബില്‍ 10 പേരും മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ 19 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ഒഡിഷ, ജാര്‍ഖണ്ഡ്, ചണ്ഡിഗഡ്, ആസാം, ലക്ഷദ്വീപ്, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, ലഡാക്ക്, മിസോറാം, ത്രിപുര, മേഘാലയ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, സിക്കിം, അരുണാചല്‍പ്രദേശ്, ദാദ്ര&നഗര്‍, ദാമന്‍ &ദിയു, എന്നിവയാണവ.
13 സംസ്ഥാനങ്ങളില്‍ ഒന്നു മുതല്‍ അഞ്ചു വരെ മരണവും രണ്ട് സംസ്ഥാനങ്ങളില്‍ ആറ് മുതല്‍ 10 വരെ എണ്ണവും ഒരു സംസ്ഥാനത്ത് 10 മുതല്‍ 20 വരെ മരണവും മറ്റൊരു സംസ്ഥാനത്ത് ഇരുപതിലധികം മരണവും റിപ്പോര്‍ട്ട് ചെയ്തു
***
(Release ID: 1700965)
Visitor Counter : 294
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu